മമ്മൂട്ടി ദുല്‍ക്കറിനു വെല്ലുവിളി

By Nirmal Balakrishnan

മമ്മൂട്ടി കൂടുതല്‍ ചെറുപ്പക്കാരനാകുന്നതുപോലെ കഥാപാത്രങ്ങളും ചെറുപ്പക്കാരാകുകയാണ്. പുതിയ ചിത്രമായ ഫയര്‍മാനില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് എന്നാണ്. സാധാരണ മമ്മൂട്ടിയുടെ അത്ര പ്രായമുള്ള താരങ്ങള്‍ ചെയ്യുന്ന വേഷങ്ങള്‍ക്കൊന്നും ഇത്രയും ചെറുപ്പക്കാരുടെ പേരു നല്‍കാറില്ല. ഫയര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ വിജയ്. അടുത്തിടെ ചെയ്ത സിനിമകളില്‍നിന്നെല്ലാം വ്യത്യസ്തമായി വളരെ ചെറുപ്പമായിട്ടു തന്നെയാണ് മമ്മൂട്ടിയെ സംവിധായകന്‍ ദീപു കരുണാകരന്‍ അവതരിപ്പിക്കുന്നത്. മിലന്‍ ജലീല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ഗ്യാസ് ടാങ്കര്‍ പൊട്ടിച്ചെറിച്ച് അഗ്നിതാണ്ഡവമാടുന്ന സ്ഥലത്ത് ജീവന്‍ പണയം വച്ച് പോരാടുന്ന ഫയര്‍ ഫോഴ്‌സിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ആണ് വിജയ്.

dulquar-salman-mammootty


അദ്ദേഹത്തിന്റെ വലം കൈ ആയി സജിത്തും പ്രസാദും ഉണ്ട്. ഉണ്ണി മുകുന്ദന്‍ ആണ് സജിത്ത്. കൃഷ്ണകുമാര്‍ പ്രസാദും. ചെറുപ്പക്കാരിയായ നൈല ഉഷയാണ് മമ്മൂട്ടിയുടെ നായിക. കമ്മിഷണര്‍ ഷെറിന്‍ തോമസ് എന്ന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്.

മമ്മൂട്ടി ഓരോ വര്‍ഷം ചെല്ലുംതോറും ചെറുപ്പമായി വരികയാണെന്നാണ് എല്ലാവരും പറയുന്നത്. അത് സത്യമാണെന്നു സാധൂകരിക്കുകയാണ് ചിത്രം.

സിദ്ദീഖ് സംവിധാനം ചെയ്യുന്ന റാസ്‌കലിലും മമ്മൂട്ടി ചെറുപ്പക്കാരന്‍ ആയിട്ടാണ് അഭിനയിക്കുന്നത്. അടുത്തിടെ ചില അച്ഛന്‍ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും അതൊന്നും കാര്യമായ നേട്ടമുണ്ടാക്കിയില്ല. ഇനി വീണ്ടും ചെറുപ്പക്കാരനായിട്ടു തന്നെ വിലസാം. അപ്പോള്‍ എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട്-മകന്‍ ദുല്‍ക്കറിന് മമ്മൂട്ടിയൊരു വെല്ലുവിളിയാകുമോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X