മമ്മൂട്ടി നിവിന്‍ പോളിയെ അഭിനന്ദിച്ചു

By Aswathi

അടുത്ത കാലത്ത് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിജയം കൊയ്ത നടനാണ് നിവിന്‍ പോളി. 1983ഉം ഓം ശാന്തി ഓശാനയും നിവിന്റെ വിജയത്തിന്റെ അടയാളമാണ്. ഒടുവിലിതാ അഞ്ജലി മേനോന്റെ സംവിധാന മികവിലിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സും.

നിവിനും ബാംഗ്ലൂര്‍ ഡെയ്‌സിലഭിനയിച്ച മറ്റു അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഫേസ്ബുക്ക് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. എല്ലാവരും അഭിനന്ദിക്കുമ്പോള്‍ നന്ദി പറയുന്ന നിവിന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു കോള്‍ വന്നു. അതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍.

nivin-pauly-mammootty

മറ്റാരുമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ. ഫോണില്‍ വിളിച്ചു മമ്മൂട്ടി നിവിനിനെ അഭിനന്ദിക്കുകയായിരുന്നു. മമ്മൂട്ടിയുടെ അഭിനന്ദനവാക്കുകള്‍ കിട്ടിയതോടെ ആകെ ത്രില്ലടിച്ചിരിക്കുകയാണ് ഈ യുവതാരം. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി അഭിനന്ദിച്ച കാര്യം നിവിന്‍ ആരാധകരെ അറിയിച്ചത്.

അവസരം ലഭിക്കുമ്പോഴെല്ലാം താന്‍ മമ്മൂട്ടിയുടെ വലിയ ആരാധകനാണെന്ന് നിവിന്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ നിവിന്റെ ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായ ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്റണി അടുത്തതായി ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയായി വേഷമിടുന്നതും നിവിനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X