പുതിയ പോര്‍ഷേയില്‍ മമ്മൂട്ടിയുടെ കന്നിയാത്ര
കാറുകളുടെ കാര്യത്തില്‍ മമ്മൂട്ടിയ്ക്ക് കമ്പം ഇത്തിരി ഏറെയാണെന്നകാര്യം എല്ലാവര്‍ക്കും അറിയാം. കാറും ക്യാമറയുമെല്ലാം എന്നും സൂപ്പര്‍താരത്തിന്റെ കണ്ണുടക്കുന്ന വസ്തുക്കളായിരുന്നു. ഇപ്പോള്‍ ലോകോത്തര ബ്രാന്റുകളില്‍ പലതിന്റെയും കാറുകള്‍ മമ്മൂട്ടിയുടെ പക്കലുണ്ട്. ഇതിനെല്ലാം മനോഹരമായ ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കാനും മമ്മൂട്ടി മറക്കാറില്ല.
ഇതാ അടുത്തിടെ മമ്മൂട്ടിയുടെ കാറുകളിലേയ്ക്ക് പുത്തനൊന്നുകൂടിയെത്തി. ഒരു പോര്‍ഷേ. കറുത്തനിറത്തിലുള്ള പുത്തന്‍ പോര്‍ഷേയില്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി കന്നി യാത്ര പോവുകയുംചെയ്തു.

മമ്മൂട്ടിതന്നെയാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത്. ഒപ്പം ഭാര്യ സുല്‍ഫിത്തും. ഇന്ത്യന്‍ വിപണിയില്‍ 80ലക്ഷം രൂപ വിലയുള്ളതാണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്ന പോര്‍ഷേ. മമ്മൂട്ടിയുടെ പക്കല്‍ ഇത്തരത്തില്‍ ഇറക്കുമതി ചെയ്ത കാറുകള്‍ ഏറെയുണ്ട്. അടുത്തിടെ മമ്മൂട്ടിയുടെ മിനി കൂപ്പറായിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതിന് പിന്നാലെയാണ് മോഹിപ്പിക്കുന്ന ഫാന്‍സി നമ്പറുമായി കറുത്തനിറത്തിലുള്ള രാജകീയ പോര്‍ഷേ മമ്മൂട്ടി സ്വന്തമാക്കിയത്.


Click it and Unblock the Notifications