മമ്മൂട്ടിയുടെ തലമുടിയും നരച്ചു!
നരച്ച മുടി ഇപ്പോള്‍ സിനിമാ ലോകത്ത് ഒരു ഫാഷനാണ്. തമിഴകത്തിന്റെ 'തല' അജിത്താണ് ഈ സ്റ്റൈലിന് പ്രചാരണം ഏറെ നല്‍കിയത്. മങ്കാത്ത സ്റ്റൈല്‍ എന്ന് പിന്നീട് ചെറുപ്പക്കാര്‍ അതിന് പേരും നല്‍കി മുടി നരിപ്പിക്കാനുള്ള തിരക്കിലായിരുന്നു. വയസ്സായി തല നരച്ചവര്‍ക്കും ആ സ്റ്റൈലൊരു അനുഗ്രഹമായി.
പിന്നാലെ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും എത്തി. ഇളയ ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച, ഇറങ്ങാനിരിക്കുന്ന ജില്ല എന്ന ചിത്രത്തില്‍ താടിയും മുടിയും എല്ലാം നരച്ച ഗെറ്റപ്പിലാണ്. എന്നാലിതാ ലാലേട്ടന് പിന്നാലെ മമ്മൂക്കയും.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സയലന്റ്‌സ് എന്ന ചിത്രത്തില്‍ അല്പം നരച്ച മീശയും മുടിയുമുള്ള മമ്മൂട്ടിയെയാണ് ആരാധകര്‍ക്ക് കാണാന്‍ കഴിയുക. വൈവി രജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു വക്കീല്‍ വേഷത്തിലാണ് എത്തുന്നത്.
അനൂപ് മേനോന്‍, ജോയി മാത്യു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹിന്ദി സീരിയല്‍ നായിക പല്ലവി ചന്ദ്രയാണ് നായിക. ബാംഗ്ലൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രതീഷ് വേഗയുടേതാണ് സംഗീതം.
ചിത്രത്തില്‍ ചിത്രീകരണം ഏറെ കുറെ പൂര്‍ണമായി. അടുത്തമാസം റിലീസ് ചെയ്യും. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ ബാല്യകാലസഖി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍.


Click it and Unblock the Notifications











