twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ പുതിയ നായികമാര്‍

    By Aswathi
    |

    പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് മമ്മൂട്ടിയെന്നത് വാര്‍ത്തയായിരുന്നു. അങ്ങനെ പുതുമുഖങ്ങള്‍ക്ക് ഡേറ്റ് നല്‍കി സിനിമ പൊട്ടുന്നതിലും അദ്ദേഹത്തിന് വിഷമമില്ല. ചിലര്‍ക്കെങ്കിലും താന്‍ വഴി നല്ലത് വരുമെങ്കില്‍ ആയിക്കോട്ടെ എന്ന നിലപാടാണ്.

    പുതിയ സംവിധായകര്‍ക്ക് മാത്രമല്ല നായികമാര്‍ക്കും മമ്മൂട്ടി അവസരം നല്‍കുന്നുണ്ട്. നൈല ഉഷ മുതല്‍ നെതര്‍ലാന്റില്‍ നിന്നും വന്ന കരോലിന്‍ ബെക്ക് വരെ. സിനിമയില്‍ തുടക്കക്കാരായ നായികമാര്‍ക്കൊപ്പം അഭിനയയിക്കുന്നതിനും മമ്മൂട്ടിയ്ക്ക് മടിയില്ല. ഇപ്പോള്‍ കേള്‍ക്കുന്നു ടിവി അവതാരകയായ ജ്വവല്‍ മേരി മമ്മൂട്ടിയ്ക്ക് നായികയാകുന്നു എന്ന്. മമ്മൂട്ടിയുടെ പുതിയ നായികമാരെ ഒന്ന് നോക്കൂ...

    നൈല ഉഷ മുതല്‍ തുടങ്ങാം

    മമ്മൂട്ടിയുടെ പുതിയ നായികമാര്‍

    ദുബായില്‍ റേഡിയോ ജോക്കിയായ നൈല ഉഷ സിനിമയിലേക്ക് കടക്കുന്നത് മമ്മൂട്ടി നായകനായ 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തിലൂടെയാണ്. സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം

    ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

    മമ്മൂട്ടിയുടെ പുതിയ നായികമാര്‍

    ന്യൂജനറേഷന്‍ ഹീറോയിന്‍ എന്ന പേരില്‍ ഹണി റോസ് തിളങ്ങി നില്‍ക്കുമ്പോഴാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഒരു കുടുംബ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്. ഹണി റോസിനെ പോലൊരു നായികയ്ക്ക് കരിയറിലെ ഏറ്റവും ഉര്‍ന്ന ഗ്രാഫ് ഇവിടെയായിരിക്കും

     സയലന്‍സില്‍

    മമ്മൂട്ടിയുടെ പുതിയ നായികമാര്‍

    ഹിന്ദി സീരിയലുകളില്‍ അമ്മവേഷങ്ങള്‍ ചെയ്തു പോകുകയായിരുന്ന പല്ലവി പുരോഹിത്തിനും സിനിമയില്‍ ഒരു ഭാവി നല്‍കിയത് മമ്മൂട്ടി വികെപി കൂട്ടുകെട്ടാണ്. 'സയലന്‍സ്' എന്ന സിനിമ പൊട്ടിയെങ്കിലും മലയാളത്തില്‍ നിന്ന് പിന്നെയും പല്ലവിയ്ക്ക് അവസരങ്ങള്‍ വന്നു

    ഇഷ തല്‍വാര്‍

    മമ്മൂട്ടിയുടെ പുതിയ നായികമാര്‍

    'തട്ടത്തിന്‍ മറയത്ത്' എന്ന ചിത്രത്തിനു ശേഷം ഒത്തിരി ചിത്രങ്ങള്‍ തമിഴിലും മലയാളത്തിലും ചെയ്‌തെങ്കിലും ഒന്നിലും ഇഷയ്ക്ക് ബ്രേക്ക് കിട്ടിയിരുന്നില്ല. 'ബാല്യകാല സഖി'യും ബ്രേക്കല്ല. പക്ഷെ മമ്മൂട്ടിയെ പോലൊരു ലെജന്റിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു.

    മംഗ്ലീഷില്‍

    മമ്മൂട്ടിയുടെ പുതിയ നായികമാര്‍

    നെതര്‍ലാന്റുകാരിയായ കരോലിന്‍ ബെക്ക് ഇന്ത്യയിലെത്തിയത് മമ്മൂട്ടിയുടെ നായികയാകാന്‍ വേണ്ടിയാണ്. സലാം ബാപ്പു സംവിധാനം ചെയ്ത മംഗ്ലീഷ് എന്ന ചിത്രത്തിലൂടെ കരോലിന്‍ മമ്മൂട്ടിയുടെ നായികയായി

    അപര്‍ണ ഗോപിനാഥ്

    മമ്മൂട്ടിയുടെ പുതിയ നായികമാര്‍

    ദുല്‍ഖറിനൊപ്പം അഭിനയം തുടങ്ങി. ജയസൂര്യ, ആസിഫ് അലി തുടങ്ങിയ നടന്മാര്‍ക്കൊപ്പം അഭിനയിച്ചു. പക്ഷെ അപര്‍ണ ഗോപിനാഥിനെ ഇപ്പോള്‍ അടയാളപ്പെടുത്തുന്നത് മുന്നറിയിപ്പിലെ മമ്മൂട്ടിയുടെ നായികയായാണ്.

    വര്‍ഷത്തില്‍

    മമ്മൂട്ടിയുടെ പുതിയ നായികമാര്‍

    മോഹന്‍ലാലിനൊപ്പം രണ്ട് മൂന്ന് സിനിമകളില്‍ ആശ ശരത്ത് അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ആശയ്ക്ക് ഭാഗ്യം തെളിഞ്ഞത്. പക്ഷെ ഒരു നായികയെന്ന നിലയില്‍ ആശ ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തുന്നത് മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ

    പത്തേമാരി

    മമ്മൂട്ടിയുടെ പുതിയ നായികമാര്‍

    കുഞ്ഞനന്ദന്റെ കടയ്ക്ക് ശേഷം സലീം അഹമ്മദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തേമാരി. ടെലിവിഷന്‍ ചാനലുകളില്‍ അവതാരികയായ ജ്വവല്‍ മേരി ആദ്യമായി ബിഗ് സ്‌ക്രീനില്‍ എത്തുകയാണ്. അതും മമ്മൂട്ടിയ്‌ക്കൊപ്പം

    English summary
    Salim Ahmed's Pathemari starring Mammootty in the lead role will see a new face as the female lead. The director has roped in Jewel Mary, a popular television host, opposite Mammootty.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X