ദുല്‍ഖറിനെക്കാള്‍ പുതുമുഖമാണ് മമ്മൂട്ടിയെന്ന് സത്യന്‍ അന്തിക്കാട്

By Aswathi

കഴിഞ്ഞ ദിവസം റിലീസായ മമ്മൂട്ടിയുടെ 'വര്‍ഷ'ത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ആരാധര്‍ക്കിടയില്‍ ലഭിക്കുന്നത്. മുന്നറിയിപ്പിന് ശേഷം വരുന്ന മമ്മൂട്ടിയുടെ മികച്ച ചിത്രമായിരിക്കും വര്‍ഷം എന്ന മുന്നറിയിപ്പും ചിത്രത്തിന്റെ ട്രെയിലര്‍ നല്‍കുന്നു. ട്രെയിലര്‍ റിലീസായ ദിവസം തന്നെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പം സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചടങ്ങിനെത്തിയിരുന്നു.

മലയാളത്തിന്റെ എക്കാലത്തെയും പുതുമുഖനടനാണ് മമ്മൂട്ടിയെന്ന് ചടങ്ങില്‍ സംസാരിക്കവെ സത്യന്‍ അന്തിക്കാട് പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനെക്കാളും, പുതുമുഖ നടനായ മമ്മൂട്ടി അഭിനയിക്കുന് വര്‍ഷം വളരെ അധികം പ്രതീക്ഷ നല്‍കുന്ന ചിത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

mammootty-sathyan-anthikkad

മലയാള സിനിമയിലെ എക്കാലത്തെയും പുതുമുഖ നടനാണ് മമ്മൂട്ടിയെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ മമ്മൂട്ടയ്‌ക്കൊപ്പം ചെയ്തിട്ടുള്ളൂവെങ്കിലും ഞാന്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണദ്ദേഹം. അത് മമ്മൂട്ടിയോട് പറയാറില്ലെങ്കിലും, മറ്റ് പലരോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. ജോലിയോടുള്ള അദ്ദേഹത്തിന്റെ അച്ചടക്കവും തീരുമാനങ്ങളും മാതൃകയാക്കേണ്ടതാണ്.

പക്ഷെ മമ്മൂട്ടിയുടെ ഭക്ഷണത്തിലെ നിയന്ത്രണം എനിക്കൊരിക്കലും കഴിയാത്തതാണ്. ഒരിക്കല്‍ ഒരാള്‍ എന്റെ സാമിപ്യത്തില്‍ മമ്മൂട്ടിയോട് ഈ സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്, 'അത് വളരെ സിംപളാണ്, നമുക്ക് വേണമെന്ന തോന്നുന്ന കാര്യങ്ങള്‍ വേണ്ടെന്ന് വച്ചാല്‍ മതി'- സത്യന്‍ അന്തിക്കാട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X