twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്കയുടെ മാമാങ്കവും മിന്നിക്കും! ബ്രഹ്മാണ്ഡ ചിത്രമൊരുങ്ങുന്നു!

    By Prashant V R
    |

    മലയാളത്തിന്റെ മെഗാസ്റ്റാര്‍ നായകനാവുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിരവധി സിനിമകളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നറുകളും ചരിത്ര പശ്ചാത്തലത്തിലുളളവയുമായ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. ഇതില്‍ മാമാങ്കം എന്ന ചിത്രവും സിനിമാ പ്രേമികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്‌.

    ഒടിയന്‍ ഷൂട്ടിംഗിനിടെ പലപ്പോഴും കട്ട് പറയാതെ നോക്കിനിന്നുപോയി! ലാലേട്ടനെക്കുറിച്ച് വിഎ ശ്രീകുമാര്‍ഒടിയന്‍ ഷൂട്ടിംഗിനിടെ പലപ്പോഴും കട്ട് പറയാതെ നോക്കിനിന്നുപോയി! ലാലേട്ടനെക്കുറിച്ച് വിഎ ശ്രീകുമാര്‍

    പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂളുകള്‍ മംഗലാപുരത്തായിരുന്നു പൂര്‍ത്തിയാക്കിയിരുന്നത്. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനം തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

    മാമാങ്കം

    മാമാങ്കം

    പഴശ്ശിരാജയ്ക്കു ശേഷം ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മമ്മൂക്കയുടെ ബിഗ് ബഡ്ജ്റ്റ് ചിത്രം കൂടിയാണ് മാമാങ്കം. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആവേശത്തോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. മമ്മൂട്ടി ചരിത്ര കഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെയും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. മാമാങ്കത്തിലും മമ്മൂക്ക മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.നവാഗതനായ സജീവ് പിളളയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി മാമാങ്കം നിര്‍മ്മിക്കുന്നു. അമ്പത് കോടി ബഡ്ജറ്റിലാണ് ചിത്രം അണിയിച്ചൊരുത്തുന്നതെന്നാണ് റിപ്പര്‍ട്ടുകള്‍ വന്നിരുന്നത്.

    നാല് ഷെഡ്യൂളുകളില്‍

    നാല് ഷെഡ്യൂളുകളില്‍

    മംഗലാപുരം പ്രധാന ലൊക്കേഷനായ മാമാങ്കം നാല് ഷെഡ്യൂളുകളിലായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത്. സംഘടന രംഗങ്ങള്‍ക്ക് എറെ പ്രധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. കളരിപ്പയറ്റടക്കമുളള ആയോധന കലകള്‍ ഉള്‍പ്പെടുത്തിയുളള സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെതായി ഉണ്ടാവുമെന്നാണ് അറിയുന്നത്. ആക്ഷനു പുറമെ വിഷ്വല്‍ എഫക്ട്സിനും വളരെയധികം പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. മഗധീര, ബാഹുബലി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഎഫ്ക്സ് ഒരുക്കിയ ടീമാണ് മാമാങ്കത്തിനും ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. തായ്ലന്‍ഡില്‍ നിന്നുളള ജെയ്ക്ക് സറ്റന്‍ഡ്സാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

    അടുത്ത ഷെഡ്യൂള്‍ ഈ മാസം

    അടുത്ത ഷെഡ്യൂള്‍ ഈ മാസം

    സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ഈ മാസം ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നേരത്തെ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം കാരണമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നീണ്ടത്. വെള്ളപ്പൊക്കം കാരണം മാമാങ്കം ടീമിന് നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് മമ്മൂക്ക മറ്റു ചിത്രങ്ങളുടെ തിരക്കിലായതും ടീമിന് തിരിച്ചടി നേരിട്ടു. അതേസമയം മൂന്നാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

    പ്രമേയം

    പ്രമേയം

    2 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ ചാവേറായാണ് മമ്മൂട്ടി എത്തുന്നത്. നാല് വ്യത്യസ്ഥ ഗെറ്റപ്പുകളിലായിട്ടാകും സിനിമയില്‍ നടന്‍ പ്രത്യക്ഷപ്പെടുക. കര്‍ഷകനായും സ്ത്രൈണ ഭാവമുളളതുമായ വേഷങ്ങളുമടങ്ങിയ നാല് ഗെറ്റപ്പുകളിലാണ് മമ്മൂക്കയെത്തുന്നത്. ബോളിവുഡ് നടി പ്രാചി ദേശായി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രാചിയടക്കം അഞ്ചു നായികമാരാണ് ചിത്രത്തിലുളളത്. തമിഴ് നടന്‍ അരവിന്ദ് സ്വാമിയും ചിത്രത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    96ന്റെ കന്നഡ പതിപ്പില്‍ തൃഷയുടെ റോളില്‍ ഭാവന! സിനിമ പ്രഖ്യാപിച്ചു! മക്കള്‍സെല്‍വനായി സൂപ്പര്‍താരം96ന്റെ കന്നഡ പതിപ്പില്‍ തൃഷയുടെ റോളില്‍ ഭാവന! സിനിമ പ്രഖ്യാപിച്ചു! മക്കള്‍സെല്‍വനായി സൂപ്പര്‍താരം

    ലോനപ്പന്റെ മാമോദീസയുമായി ജയറാമും ലിച്ചിയും! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്ലോനപ്പന്റെ മാമോദീസയുമായി ജയറാമും ലിച്ചിയും! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

    English summary
    mammooty's mamankam movie new updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X