»   » മമ്മൂട്ടിയുടെ വൈറ്റ് ഇനിയും വൈകും... എന്തിനിങ്ങനെ നീട്ടുന്നു?

മമ്മൂട്ടിയുടെ വൈറ്റ് ഇനിയും വൈകും... എന്തിനിങ്ങനെ നീട്ടുന്നു?

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്യും എന്ന് പറഞ്ഞ മമ്മൂട്ടിയുടെ വൈറ്റ് പല കാരണങ്ങള്‍ കൊണ്ടും നീണ്ട് നീണ്ട് പോകുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റിന്റെ റിലീസ് വൈകുന്നതെന്നായരുന്നു വിശദീകരണം.

ഒടുവില്‍ ചിത്രം മെയ് 20 ന് റിലീസ് ചെയ്യും എന്ന് കേട്ടു. അന്ന് തന്നെ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കമ്മട്ടിപ്പാടവും റിലീസ് ചെയ്യുന്നതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ അവസാന നിമിഷം വീണ്ടും ചിത്രത്തിന്റെ റിലീസ് നീട്ടി. ഇപ്പോഴും തിയ്യതി തീരുമാനിച്ചിട്ടില്ല. വൈറ്റിന് മുമ്പ് മമ്മൂട്ടിയുടെ അടുത്ത ചിത്രം തിയേറ്ററിലെത്തും എന്നാണ് പുതിയ വാര്‍ത്ത.


 white-

ജൂണില്‍ റംസാന്‍ ആഘോഷത്തിന്റെ ഭാഗമായി വൈറ്റ് റിലീസ് ചെയ്യാനുള്ള സാധ്യതയും കുറവാണ്. അപ്പോഴേക്കും നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ റിലീസ് ആകും എന്നാണ് അറിയുന്നത്. ഓണത്തിന് റിലീസ് ചെയ്യാനായി ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.


പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച വൈറ്റില്‍ ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് നായിക. മമ്മൂട്ടി വീണ്ടും സ്‌റ്റൈലിഷ് ലുക്കിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

English summary
According to reports, Mammootty's much awaited film White has postponed its release date further. The film which was earlier slated as a Vishu release had to push the release dates owing to delay in the post-production works.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam