ദുല്‍ഖര്‍ മാത്രമല്ല മക്കളിലൊരാളായി അപ്പുവുമുണ്ട്! ആരാധകര്‍ കണ്ടോളു, മമ്മൂക്കയുടെ സ്‌നേഹം!!!
ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ കേരളത്തില്‍ രണ്ട് സിനിമകള്‍ തമ്മില്‍ മത്സരമാണ് നടക്കുന്നത്. മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സും, പ്രണവ് മോഹന്‍ലാലിന്റെ ആദിയുമാണ് ഒന്നിച്ച് റിലീസിനെത്തുന്നത്. താരരാജാവും താരപുത്രനും തമ്മില്‍ മത്സരമാണ് നടക്കുന്നതെങ്കിലും പ്രണവിന് പൂര്‍ണ പിന്തുണയുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ്.
ഇന്നലെ മോഹന്‍ലാലിന്റെ വീട്ടില്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും എത്തിയിരുന്നു. ആദിയുടെ പ്രീവ്യൂ കാണാനാണ് മമ്മൂട്ടി കുടുംബത്തോടെ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ മോഹന്‍ലാലിനും പ്രണവിനുമൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തിന് മമ്മൂട്ടി അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

അപ്പുവിന് ആശംസകള്‍..
നിങ്ങള്‍ക്കെല്ലാം അറിയുന്നത് പോലെ അപ്പു സിനിമാ ലോകത്തേക്ക് കാലെടുത്ത് വെക്കുകയാണ്. മികച്ചൊരു കടന്ന് വരവ് നടത്തുന്ന അപ്പുവിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും പറഞ്ഞാണ് മമ്മൂട്ടി പ്രണവിന് പിന്തുണയുമായി എത്തിയത്.

മക്കളെിലൊരാളാണ്..
അവന്‍ ഞങ്ങളുടെ കണ്‍മുന്നില്‍ മക്കളിലൊരാളായിട്ടാണ് വളര്‍ന്നത്. നിങ്ങളെ സന്തോഷിപ്പിക്കാന്‍ അവന് കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മമ്മൂട്ടി പറയുന്നു. മാത്രമല്ല ആദിയ്ക്കും അപ്പുവിനും അവന്റെ മാതാപിതക്കാളായ ലാലിനും സുചിയ്ക്കും ആശംസകളും മമ്മൂട്ടി അറിയിച്ചിരിക്കുകയാണ്.

മോഹന്‍ലാലിന്റെ വീട്ടിലെത്തി...
ഇന്നലെ വൈകുന്നേരമായിരുന്നു മമ്മൂട്ടി ഭാര്യയ്‌ക്കൊപ്പം മോഹന്‍ലാലിന്റെ വീട്ടിലെത്തിയത്. ശേഷം തിരിച്ച് വരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ആദിയുടെ പ്രിവ്യൂ കാണാനാണ് മമ്മൂട്ടി എത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.

സൗഹൃദമാണ്
മോഹന്‍ലാലും മമ്മൂട്ടിയും കേരളത്തിലെ രണ്ട് താരരാജാക്കന്മാരാണ്. ഏറ്റവുമധികം ആരാധകരുള്ളതും ഇരുവര്‍ക്കുമാണ്. എന്നാല്‍ താരങ്ങളുടെ സിനിമകള്‍ റിലീസിനെത്തുമ്പോള്‍ ആരാധകര്‍ തമ്മിലുള്ള പോരാട്ടം പതിവാണെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ മമ്മൂട്ടി മോഹന്‍ലാലിന്റെ വീട്ടിലെത്തിയത് അതിനൊരു സൂചനയാണ്.

ആദി റിലീസിനെത്തുന്നു
ഈ വരുന്ന ജനുവരി 26 നാണ് പ്രണവ് മോഹന്‍ലാലിന്റെ ആദി റിലീസ് ചെയ്യുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ ഓഡിയോ ലോഞ്ചും ഇന്ന് നടന്നിരുന്നു. പിന്നാലെയാണ് മമ്മൂട്ടി ആശംസകളറിയിച്ചത്.

മമ്മൂട്ടി ചിത്രവും
ആദി റിലീസിനെത്തുന്ന അതേ ദിവസം തന്നെയാണ് മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റസും പ്രദര്‍ശനത്തിനെത്തുന്നത്. ഷംദത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തില്‍ മമ്മൂട്ടി പോലീസുകാരന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

ഫാന്‍സ് ഷോ
ഒരു താരപുത്രന് കിട്ടാവുന്നതില്‍ വെച്ച് എല്ലാവിധ പിന്തുണയും പ്രണവിന്റെ സിനിമയ്ക്ക് കിട്ടിയിരിക്കുകയാണ്. ആദ്യമായി അഭിനയിക്കുന്ന സിനിമയ്ക്ക് തന്നെ ഫാന്‍സ് ഷോ കിട്ടി എന്ന നേട്ടവും പ്രണവ് സ്വന്തമാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications