For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ അഭിനയമികവിന് കൈയ്യടി പ്രവാഹം, പേരന്‍പിന്‍റെ രണ്ടാമത്തെ ടീസറും പൊളി!പടം പൊളിച്ചടുക്കും

  |
  പേരന്‍പിന്റെ രണ്ടാം ടീസര്‍ പുറത്ത് | filmibeat Malayalam

  ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്കാവാഹിക്കുന്ന താരമാണ് മമ്മൂട്ടി. നാളുകള്‍ക്ക് ശേഷം തമിഴിലേക്ക് തിരിച്ചുപോവുമ്പോള്‍ അത് മോശമാവാന്‍ പാടില്ലല്ലോ, ദേശീയ അവാര്‍ഡ് ജേതാക്കളായ സംവിധായകനും താരവും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയര്‍ന്നിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയിട്ടും അതിനായി കാത്തിരുന്ന് സിനിമയൊരുക്കിയ റാമിനുള്ള കൈയ്യടി ഇപ്പോഴും തുടരുകയാണ്. റോട്ടര്‍ഡാം ചലച്ചിത്രമേളയുള്‍പ്പടെ നിരവധി ഫെസ്റ്റിവലുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

  മമ്മൂട്ടി പറപറക്കുന്നു! ബോക്‌സോഫീസില്‍ അബ്രഹാമിന്റെ തേരോട്ടം! റെക്കോര്‍ഡുകളുടെ പെരുമഴയും!

  കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതിനിടയിലും മമ്മൂട്ടി വ്യത്യസ്തതയ്ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ട്. യുവതാരങ്ങളെപ്പോലെ ഓടിനടന്ന് സിനിമകള്‍ സ്വീകരിക്കുന്നതില്‍ അദ്ദേഹത്തിനെതിരെ വാളോങ്ങിയവര്‍ പോലും ഇപ്പോള്‍ നിശബ്ദരാണെന്നാണ് മറ്റൊരു വസ്തുത. പേരന്‍പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ടീസറും നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആദ്യ ടീസറിനെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നാലെയെത്തിയ സെക്കന്‍ഡ് ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  ടോപ്പ്‌ലെസ്സായി അഭിനയിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍, കാണൂ!

  പേരന്‍പിന്റെ രണ്ടാമത്തെ ടീസര്‍

  പേരന്‍പിന്റെ രണ്ടാമത്തെ ടീസര്‍

  നിസ്സഹായതയിലെ പ്രതീക്ഷകള്‍ പങ്കുവെച്ച് പേരന്‍പിന്റെ രണ്ടാമത്തെ ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. ആദ്യ ടീസറിലൂടെ തന്നെ പ്രേക്ഷകഹൃദയത്തില്‍ ഇടം പിടിച്ച പേരന്‍പ് വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ നോവായി മാറിയേക്കാവുന്ന സിനിമ കൂടിയാണ് പേരന്‍പെന്നാണ് വിലയിരുത്തലുകള്‍. മമ്മൂട്ടിയുടെയും സാധനയുടെയും അസാമാന്യ അഭിനയമികവുമായാണ് രണ്ടാമെത്ത ടീസര്‍ എത്തിയിട്ടുള്ളത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി വിസ്മയിപ്പിക്കുന്ന ടീസറുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്. ക്ഷണനേരം കൊണ്ടാണ് ടീസര്‍ ട്രെന്‍ഡിങില്‍ നമ്പര്‍ വണ്ണായി മാറിയത്.

  മമ്മൂട്ടിയുടെ കരിയറിലെ നാഴികക്കല്ല്

  മമ്മൂട്ടിയുടെ കരിയറിലെ നാഴികക്കല്ല്

  മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതാവുന്ന കഥാപാത്രമായിരിക്കും അമുദവന്‍ എന്നുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മെഗാസ്റ്റാറിനെയല്ലാതെ മറ്റൊരു താരത്തെയും വെച്ച് സിനിമ ചെയ്യുന്നില്ലെന്ന ദൃഢനിശ്ചയവുമായി അദ്ദേഹത്തിനായി കാത്തിരിക്കുകയായിരുന്നു റാം. അടുത്തെങ്ങും താന്‍ ഫ്രീയാവില്ലെന്നും വേറെ താരത്തെ വെച്ച് സിനിമ പൂര്‍ത്തിയാക്കൂവെന്നും മമ്മൂട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുട്ടിക്കാലം മുതലേ മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്ന, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണമെന്നാഗ്രഹിച്ച റാം തന്റെ തീരുമാനം മാറ്റാന്‍ തയ്യാറായിരുന്നില്ല.

  പാപ്പയെ പരിചയപ്പെടുത്തുന്നു

  പാപ്പയെ പരിചയപ്പെടുത്തുന്നു

  അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ മകളായ പാപ്പ എന്ന കഥാപാത്രമായി രംഗത്തെത്തിയത് സാധനയാണ്. സ്‌പെഷല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചും ഡോക്ടര്‍മാരെ കണ്ടും അവരോട് ഈ വിഷയം സംസാരിച്ചതിന് ശേഷമാണ് സാധന പാപ്പയായി മാറിയത്. ഈ കഥാപാത്രമായി മാറാന്‍ താരം എത്രത്തോളും കഷ്ടപ്പെട്ടിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സെക്കന്‍ഡ് ടീസര്‍ കണ്ടാല്‍ മതി. മകളുടെ ഭാവിയറിയാനായി കൈനോട്ടക്കാരിക്ക് മുന്നിലിരിക്കുന്നതും ഒന്നും നടക്കില്ലെന്നറിഞ്ഞിട്ടും പ്രവചനം കേള്‍ക്കുന്ന അമുദവന്‍ മകളുടെ ചിരിക്കും സന്തോഷത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്.

  സാധനയുടെ അസാമാന്യ അഭിനയമികവ്

  സാധനയുടെ അസാമാന്യ അഭിനയമികവ്

  സാധന എന്ന താരത്തിന്റെ അഭിനയമികവിനും ഇതിനോടകം തന്നെ മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയപ്പോലൊരു മഹാനടനൊപ്പം അഭിനയിക്കുന്നതിന്റെ ആശങ്കയൊക്കെ തുടക്കത്തില്‍ തന്നെ അലട്ടിയിരുന്നുവെങ്കിലും സഹപ്രവര്‍ത്തകരുടെ പിന്തുണയിലൂടെയാണ് താന്‍ പാപ്പയെ അവതരിപ്പിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ചും നിരീക്ഷണപാടവത്തെക്കുറിച്ചുമൊക്കെ ഈ താരപുത്രി നേരത്തെ തന്നെ വാചാലയായിരുന്നു. അഞ്ജലി അമീര്‍, സമുദ്രക്കനി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

  തമിഴ് ജനത ഒന്നടങ്കം ഏറ്റെടുത്തു

  തമിഴ് ജനത ഒന്നടങ്കം ഏറ്റെടുത്തു

  ഭാഷാഭേദമില്ലാതെ അഭിനയിക്കുകയും തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് അഭിനേതാവെന്ന രീതിയില്‍ താരങ്ങള്‍ക്ക് സംതൃപ്തി തോന്നാറുള്ളത്. ഇക്കാര്യത്തെക്കുറിച്ച് നിരവധി താരങ്ങള്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം തമിഴിലും തെലുങ്കിലും അഭിനയിച്ചത്. തെലുങ്ക് ചിത്രമായ യാത്രയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. തമിഴകത്തെ തിരിച്ചുവരവിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ജനത ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് അമുദവനേയും പാപ്പയേയും. തമിഴകത്ത് നിന്നും ലഭിക്കുന്ന പിന്തുണയില്‍ മെഗാസ്റ്റാര്‍ ആരാധകരും നിറഞ്ഞ സന്തോഷത്തിലാണ്.

  ടീസര്‍ കണ്ടുനോക്കു

  പേരന്‍പിന്റെ സെക്കന്‍ഡ് ടീസര്‍ കാണൂ.

  English summary
  Pernapu second teaser viral in social media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X