»   » ലാലിന് വേണ്ടി മമ്മൂട്ടി കളത്തിലിറങ്ങുന്നു

ലാലിന് വേണ്ടി മമ്മൂട്ടി കളത്തിലിറങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/mammotty-and-mohanlal-are-friends-again-2-101919.html">Next »</a></li></ul>
Mohanlal, Mammootty,
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ സ്‌ക്രീനില്‍ ഏറ്റുമുട്ടുന്നതിന് പ്രേക്ഷകര്‍ പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം തന്നെ മമ്മൂട്ടി ചിത്രവും തീയേറ്ററുകളിലെത്തുമ്പോള്‍ ഏത് ഹിറ്റാവുമെന്നറിയാന്‍ ഇരുതാരങ്ങളുടേയും ഫാന്‍സ് ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. പ്രത്യേകിച്ചും സമാന പ്രമേയമുള്ള സിനിമകളാവുമ്പോള്‍.

മിസ്റ്റര്‍ ബ്രഹ്മചാരി, ക്രോണിക് ബാച്ചിലര്‍ എന്നീ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടത് സൂപ്പര്‍താരങ്ങള്‍ ഏതാണ്ട് ഒരേ സമയം സാമ്യമുള്ള കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തിയതു കൊണ്ടായിരുന്നു. ഏതു ബാച്ചിലറാണ് നന്നായത് എന്നതിനെ ചൊല്ലി ഇന്നും തര്‍ക്കിക്കുന്നവര്‍ ഏറെ. ഇരുവരുടേയും ഫാന്‍സിനെ കേന്ദ്രീകരിച്ച് മലയാളത്തില്‍ ഒരു സിനിമ പോലും ഇറങ്ങുകയുണ്ടായി.

എന്നാല്‍ സ്‌ക്രീനിന് പുറമേയും ഇവര്‍ ശത്രുക്കളാണോ? അല്ലെന്നാണ് സിനിമാലോകം പറയുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളാണത്രേ. ലാലും മമ്മൂട്ടിയും ഒന്നിച്ച ഒട്ടേറെ മലയാള ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാവുകയാണ്.

പതിവുപോലെ ലാല്‍ ചിത്രത്തില്‍ ഒരു റോള്‍ അവതരിപ്പിക്കാനല്ല മമ്മൂട്ടി എത്തുന്നത്. മറിച്ച് ലാല്‍ ചിത്രത്തിന്റെ പരസ്യത്തിനായാണ്. ഒരു സൂപ്പര്‍താരം മറ്റൊരു സൂപ്പര്‍താര ചിത്രത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ കാരണക്കാരനായതാവട്ടെ സംവിധായകന്‍ രഞ്ജിത്തും.
അടുത്ത പേജില്‍
മമ്മൂട്ടിയ്ക്ക് വേണ്ടി ലാല്‍ ചിത്രത്തിന്റെ റീലീസ് മാറ്റി

<ul id="pagination-digg"><li class="next"><a href="/news/mammotty-and-mohanlal-are-friends-again-2-101919.html">Next »</a></li></ul>
English summary
Mammootty will now feature in the promo of Mohanlal's newest film Spirit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam