twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെത്തുന്നത് ലാലിന് ഗുണം ചെയ്യുമോ?

    By Nisha Bose
    |
    <ul id="pagination-digg"><li class="previous"><a href="/news/mammotty-and-mohanlal-are-friends-again-2-101919.html">« Previous</a>

    Mammootty
    ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ പരസ്യത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുക എന്നത് തീര്‍ച്ചയായും പുതുമയുള്ള കാര്യമാണ്. മദ്യാസക്തിയുടെ ദൂഷ്യഫലങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ പരസ്യത്തിലേയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും എക്‌സൈസ് മന്ത്രി കെ ബാബുവിനേയും ക്ഷണിക്കാനായിരുന്നു ആദ്യം രഞ്ജിത്ത് തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് സംവിധായകന്‍ മമ്മൂട്ടിയിലേയ്ക്ക് എത്തുകയായിരുന്നു.

    ഉമ്മന്‍ചാണ്ടിയേയോ കെ ബാബുവിനേയോ വച്ച് ഒരു പരസ്യ ചിത്രം ചെയ്യുന്നതിനേക്കാള്‍ എന്തു കൊണ്ടും ഗുണം ചെയ്യുക മമ്മൂട്ടിയുടെ സാന്നിധ്യമാണെന്ന് സംവിധായകന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. മമ്മൂട്ടിയുടെ താരമൂല്യം ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങിനായി പ്രയോജനപ്പെടുത്തുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും. അഞ്ച് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന് മമ്മൂട്ടിയുടെ പരസ്യം കൂടിയാവുമ്പോള്‍ വിശേഷണം ഏറും.

    പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ(2009), പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയന്റ്(2010) എന്നീ ഹിറ്റ് ചിത്രങ്ങള്‍ തനിക്ക് സമ്മാനിച്ച സംവിധായകനോടുള്ള മമ്മൂട്ടിയുടെ കടപ്പാട് കൂടിയാവാം പരസ്യ ചിത്രത്തിലഭിനയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്തായാലും ഒട്ടേറെ വിശേഷണങ്ങളുമായി തീയേറ്ററിലെത്തുന്ന സ്പിരിറ്റ് തീയേറ്ററില്‍ നനഞ്ഞ പടക്കമാവാതിരിക്കട്ടെ എന്ന് ആശംസിക്കാം.
    ആദ്യ പേജില്‍
    ലാലിന് വേണ്ടി മമ്മൂട്ടി കളത്തിലിറങ്ങുന്നു

    <ul id="pagination-digg"><li class="previous"><a href="/news/mammotty-and-mohanlal-are-friends-again-2-101919.html">« Previous</a>

    English summary
    Mammootty will now feature in the promo of Mohanlal's newest film Spirit.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X