മമ്മൂട്ടിയ്ക്ക് വേണ്ടി ലാല്‍ ലാല്‍ ചിത്രം മാറ്റി
റിയല്‍ എസ്‌റേറ്റ് രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളേയും ചെറുപ്പക്കാരുടെ ജീവിതത്തോടുള്ള സമീപനത്തേയും തുറന്നു കാണിച്ച ഇന്ത്യന്‍ റുപ്പിക്കുശേഷം രഞ്ജിത് മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ചിത്രമാണ് സ്പിരിറ്റ്. കേരളത്തിന്റെ മദ്യാസക്തിയും അതിന്റെ അടിയൊഴുക്കുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'സ്പിരിറ്റി'ന്റെ പരസ്യത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അവധിക്കാലം ചെലവഴിയ്ക്കാന്‍ യൂറോപ്പില്‍ പോയിരിക്കുന്ന മമ്മൂട്ടി തിരിച്ചെത്തിയതിന് ശേഷമാവും പരസ്യത്തിന്റെ ഷൂട്ടിങ്. പരസ്യം ഷൂട്ട് ചെയ്യാന്‍ വൈകുമെന്നതിനാല്‍ ജൂണ്‍ ആദ്യ വാരം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പത്തു ദിവസം വൈകിയേ തീയേറ്ററിലെത്തുകയുള്ളൂ.
യൂറോപ്പില്‍ നിന്ന് മടങ്ങിയെത്തിയാലുടന്‍ തന്നെ മമ്മൂട്ടി ലാല്‍ ചിത്രത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുമെന്ന് സംവിധായകനോടടുത്തവൃത്തങ്ങള്‍ പറയുന്നു. പോയ വര്‍ഷം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്‌സൈസ് ഡിപ്പാര്‍ട്ട് സംഘടിപ്പിച്ച ക്യാമ്പയിനില്‍ പങ്കാളിയായ മമ്മൂട്ടി സിനിമയില്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളില്‍ അഭിനയിക്കാതിരിക്കാന്‍ താന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications