'കാലത്തിന് മുന്‍പേ സഞ്ചരിക്കുന്നു ഈ മഹാനടന്‍'! മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഷാജി കൈലാസ്‌

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഷാജി കൈലാസ്. മമ്മുക്ക വരുംകാലത്തോട് സംസാരിക്കുന്ന നടനാണ്, അത്‌കൊണ്ടാണ് കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന വ്യക്തി (സഞ്ചാരി) എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്ന് ഷാജി കെെലാസ് പറയുന്നു. ഷാജി കെെലാസിന്റെ വാക്കുകളിലേക്ക്; കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു ഈ മഹാ(നടൻ ) പ്രസ്ഥാനം. മമ്മുക്ക ഓരോ നിമിഷത്തിലും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

mammootty-shajikailas

അത് അഭിനയത്തിൽ മാത്രമല്ല, വ്യക്തിത്വം കൊണ്ടാണെങ്കിലും, ഫാഷൻ കൊണ്ടാണെങ്കിലും, ആരോഗ്യസംരക്ഷണം കൊണ്ടാണെങ്കിലും, ടെൿനോളജിയെ കുറിച്ചാണെങ്കിലും, അറിവിന്റെ കാര്യത്തിലാണെങ്കിലും, പുതിയ ചിന്തകൾ കൊണ്ടാണെങ്കിലും, മമ്മുക്ക സ്വയം നവീകരിക്കാൻ ശ്രമിക്കുന്നു. ഒപ്പം തന്റെ ചുറ്റുപാടുമുള്ളവരെ കൂടി നവീകരണത്തിന്റെ ഭാഗമാകുന്നു. ഒരു കംപ്ലീറ്റ് ആക്ടർ എന്ന അവസ്ഥയിൽ നിന്ന് ഒരു കംപ്ലീറ്റ് "man "എന്ന തലത്തിലേക്ക് മാറി (മാറ്റിയെടുത്തു )നമ്മുടെ മമ്മുക്ക.

Recommended Video

ഇക്കയുടെ പിറന്നാൾ മാസ്സ് Mammootty Birthday Special Mashup

ചെറുപ്പം കാത്തുസൂഷിക്കുന്നതും എപ്പോഴും ചെറുപ്പമായിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. എപ്പോഴും യുവത്വമുള്ള കഥാപാത്രങ്ങൾ (സിനിമകൾ) ചെയ്യാനുള്ള മമ്മുക്കയുടെ താല്പര്യം ഇതിന് ഉദാഹരണം. മമ്മുക്ക വരുംകാലത്തോട് സംസാരിക്കുന്ന നടനാണ്. അത്കൊണ്ടാണ് എനിക്ക് കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന വ്യക്തി (സഞ്ചാരി )എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നത്. സ്നേഹമുള്ള വല്യേട്ടന്, പുണ്യം ചെയ്ത ഈ ജന്മത്തിനു, കോടി ജന്മദിനാശംസകൾ, ഷാജി കെെലാസ് തന്‌റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അതേസമയം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. 1995ല്‍ പുറത്തിറങ്ങിയ ദ കിംഗ് എന്ന ചിത്രം ഈ കൂട്ടുകെട്ടില്‍ വന്‍വിജയമായ ചിത്രമാണ്. കിംഗിലെ തേവളളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന മമ്മൂട്ടി കഥാപാത്രം വലിയ തരംഗമായി മാറിയിരുന്നു. മമ്മൂക്കയുടെ കളക്ടര്‍ റോളിന് മികച്ച പ്രേക്ഷക പ്രശംകളാണ് ലഭിച്ചിരുന്നത്.

രണ്‍ജി പണിക്കരുടെ തിരക്കഥയിലായിരുന്നു ഷാജി കൈലാസ് ഈ ചിത്രം അണിയിച്ചൊരുക്കിയത്. കിംഗിന് പിന്നാലെ ദ ട്രൂത്ത്, വല്യേട്ടന്‍, ദ്രോണ, ആഗസ്റ്റ് 15, ദ കിംഗ് ആന്‍ഡ് കമ്മീഷണര്‍ തുടങ്ങിയ സിനിമകളും മമ്മൂട്ടി-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ വല്യേട്ടന്‍ ഇന്നും മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടിലെ പ്രേക്ഷകരുടെ ഇഷ്ട ചിത്രമാണ്.

Read more about: mammootty shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X