സംഘട്ടനങ്ങളെ തരണം ചെയ്യുന്ന ഫയര്‍മാന്‍..ടീസര്‍ കാണാം
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ ആത്മസര്‍പ്പണമായ ഫയര്‍മാന്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സാഹസികതയുടെ കഥ പറയുന്ന ചിത്രമാണ് ഫയര്‍മാന്‍. ടീസര്‍ കാണുമ്പോള്‍ തന്നെ അത് വ്യക്തമാകും. നഗരത്തിലുണ്ടാകുന്ന വന്‍തീപിടുത്തം അണയ്ക്കുവാന്‍ നേതൃത്വം നല്‍കുന്ന വിജയ് എന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കഥയാണ് ഫയര്‍മാന്‍.

ഫയര്‍മാന്റെ ചിത്രീകരണം വളരെ കഷ്ടപാടുള്ളതായിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ ദീപു കരുണാകരന്‍ തന്നെ പറഞ്ഞിരുന്നു. ചിത്രത്തിലെ അധിക രംഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിനോടു മമ്മൂട്ടി കാണിച്ച സഹകരണം വിലമതിക്കാനാവാത്തതായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications