»   » 38ാം വിവാഹ വാര്‍ഷികം ദിനത്തിന് ഇരട്ടിമധുരവുമായി കുഞ്ഞതിഥി,താരകുടുംബത്തില്‍ ഇനി ഇവളാണ് താരം!!

38ാം വിവാഹ വാര്‍ഷികം ദിനത്തിന് ഇരട്ടിമധുരവുമായി കുഞ്ഞതിഥി,താരകുടുംബത്തില്‍ ഇനി ഇവളാണ് താരം!!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ തന്നെ മികച്ച നടന്‍മാരിലൊരാളായ മെഗാസ്റ്റാറിനെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സിനിമാലോകം കറങ്ങുന്നത് മുഴുവനും. മമ്മൂട്ടിക്ക് പിന്നാലെ മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്കെത്തി. താരപുത്രന്‍ എന്നതിനുമപ്പുറത്തേക്ക് സിനിമയില്‍ സ്വന്തമായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. യുവതലമുറയുടെ ഹരമായി മാറിയ ഡിക്യുവിന് കഴിഞ്ഞ ദിവസമാണ് ഒരു പെണ്‍കുഞ്ഞു ജനിച്ചത്.

ചെറിയ ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം റിലീസ് ചെയ്യുന്ന അതേ മുഹൂര്‍ത്തത്തില്‍ തന്നെ മറ്റൊരു ശുഭ വാര്‍ത്തയും താരത്തെ തേടിയെത്തി. മകളുടെ ജനനത്തില്‍ താരകുടുംബം ഒന്നടഹ്കം സന്തോഷിച്ചിരിക്കുകയാണ്. ആദ്യമായാണ് ഈ കുടുംബത്തില്‍ പെണ്‍കുഞ്ഞ് ലഭിച്ചത്. മകള്‍ സുറുമിക്ക് രണ്ടു ആണ്‍കുട്ടികളാണ്. അതിനു പിന്നാലെയാണ് ഡിക്യുവിന്റെ മകള്‍ ജനിക്കുന്നത്. ഡിക്യുവിന്റെ മകളെക്കുറിച്ചുള്ള അപ്‌ഡേറ്റിനായാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

വിവാഹ വാര്‍ഷിക ദിനത്തില്‍ സന്തോഷമായി കൊച്ചുമകളുടെ ജനനം

39 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1979 മേയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. താരദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇരട്ടി മധുരവുമായി ദുല്‍ഖറിന്റെ മകളെത്തിയത്.

വിവാഹ ശേഷം സിനിമയിലേക്കെത്തി

വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ സഹനടനായും വില്ലനായും അഭിനയിച്ചിരുന്ന മമ്മൂട്ടി പടി പടിയായാണ് മെഗാസ്റ്റാറായി വളര്‍ന്നത്. അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയിലേക്ക് ആകൃഷ്ടനാവുന്നതും അഭിനയം തുടങ്ങിയതും.

ഭാര്യയുടെ പിന്തുണയെക്കുറിച്ച് വാചാലനാവുന്നു

വക്കീല്‍ ജോലിക്കിടയില്‍ നിന്നും സിനിമയിലേക്ക് പ്രവേശിച്ച മമ്മൂട്ടിക്ക് സകല പിന്തുണയുമായി സുല്‍ഫത്ത് കൂടെയുണ്ടായിരുന്നു. സുല്‍ഫത്തിന്റെ പിന്തുണയെക്കുറിച്ച് മമ്മൂട്ടി എപ്പോഴും വാചാലനാവാറുണ്ട്.

പറഞ്ഞ ഡേറ്റിനും മുന്‍പ് പ്രസവിച്ചു

ഡോക്ടര്‍മാര്‍ പറഞ്ഞിരുന്ന ഡേറ്റിനു മുന്‍പേ തന്നെയാണ് അമാല്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. മമ്മൂട്ടിയും സുല്‍ഫത്തും വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടയിലുള്ള കുഞ്ഞതിഥിയുടെ വരവ് താരകുടുംബത്തെ ശരിക്കും ആഹ്ലാദകരമാക്കി.

ഫേസ് ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍

താന്‍ അച്ഛനായ വിവരം ഫേസ് ബുക്ക് പേജിലൂടെ ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. സി ഐഎ റിലീസിനിടയില്‍ തന്നെ തന്റെ രാജകുമാരിയെ ലഭിച്ചതില്‍ അതീവ സന്തുഷ്ടനാണെന്ന് ദുല്‍കര്‍ കുറിച്ചിട്ടുണ്ട്.

English summary
Mammootty and Sulfath celebrates therir 38th wedding anniversary.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam