»   » മമ്മൂട്ടിക്ക് തൃപ്തിയായില്ല, തിരക്കഥ ഇരുപത് തവണ മാറ്റി എഴുതി!!! പുതിയ സിബിഐ രണ്ടും കല്പിച്ച്???

മമ്മൂട്ടിക്ക് തൃപ്തിയായില്ല, തിരക്കഥ ഇരുപത് തവണ മാറ്റി എഴുതി!!! പുതിയ സിബിഐ രണ്ടും കല്പിച്ച്???

Posted By: Karthi
Subscribe to Filmibeat Malayalam

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തുടര്‍ച്ചകള്‍ ഉണ്ടാകുന്നത് എല്ലാ ഭാഷകളിലും സര്‍വ്വ സാധാരാണമാണ്. മലയാളത്തില്‍നിരവധി ചിത്രങ്ങളാണ് മുന്‍കാല ഹിറ്റുകളുടെ തുടര്‍ച്ചായി പുറത്തിറങ്ങിയത്. മൂന്നാം ഭാഗങ്ങള്‍ വരെ ഇറങ്ങിയ ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാ ഭാഗങ്ങളും ഹിറ്റുകളാക്കി നില നിര്‍ത്താന്‍ പല തുടര്‍ച്ചകള്‍ക്കും സാധിച്ചില്ല. 

കുറ്റാന്വേഷണ ചിത്രങ്ങളില്‍ മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കെ മധു, എസ്എന്‍ സ്വാമി കൂട്ടുകെട്ടില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു സിബിഐ ഡയറിക്കുറിപ്പ്. ഹിറ്റായി മാറിയ നാല് തുടര്‍ച്ചകളും ചിത്രത്തിന് പുറത്തിറങ്ങി. ചിത്രത്തിന്റെ അഞ്ചാം ഭാഗം പ്രഖ്യാപിച്ചിട്ട് ഏറെക്കാലം കഴിഞ്ഞിരിക്കുന്നു. ചിത്രം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. 

12 വര്‍ഷത്തിന് ശേഷം

സിബിഐ ഡയറിക്കുറിപ്പിന്റെ നാലാം ഭാഗമായ നേരറിയാന്‍ സിബിഐ പുറത്തിറങ്ങിയത് പന്ത്രണ്ട് വര്‍ഷത്തിന് മുമ്പ് 2005ലായിരുന്നു. ചിത്രത്തിന് തുടര്‍ച്ച ഉണ്ടാകുമെന്ന അഭിപ്രായങ്ങള്‍ അന്നേ ഉണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പ് അഞ്ചാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

20 തവണ മാറ്റിയെഴുതിയ തിരക്കഥ

മുന്‍ഭാഗങ്ങള്‍ക്ക് തിരക്കഥ ഒരുക്കുന്ന എസ്എന്‍ സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന് പേന ചലിപ്പിക്കുന്നത്. 20 ഓളം തവണ മാറ്റിയെഴുതി മൂന്ന് വര്‍ഷം കൊണ്ടാണ് എസ്എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടിയുടെ പൂര്‍ണമായി പിന്തുണ തിരക്കഥയ്ക്കുണ്ടെന്നാണ് അറിയുന്നത്.

പുതിയ സാങ്കേതിക വിദ്യ

കുറ്റാന്വേഷണ ചിത്രങ്ങള്‍ എഴുതാനും അവ ഭംഗിയായി അവതരിപ്പിക്കാനും സമര്‍ത്ഥരാണ് എസ്എന്‍ സ്വാമി കെ മധു ടീം. ഇപ്പോള്‍ സിബിഐ കേരളത്തിലേക്ക് അഞ്ചാമതും വരുമ്പോള്‍ പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകളും പരീക്ഷിക്കുന്ന തരത്തിലായിരിക്കും സിനിമയുടെ അവതരണം.

സര്‍ഗ്ഗചിത്ര അപ്പച്ചന്‍

പതിമൂന്ന് വര്‍ഷത്തിന് ശേഷം സര്‍ഗ്ഗചിത്ര അപ്പച്ചന്‍ നിര്‍മാണ രംഗത്തേക്ക് തിരികെ എത്തുന്ന ചിത്രം കൂടെയാണ് സിബിഐ അഞ്ചാം ഭാഗം. 2004ല്‍ പുറത്തിറങ്ങിയ വേഷമായിരുന്നു ഒടുവില്‍ സര്‍ഗ്ഗചിത്ര നിര്‍മിച്ച ചിത്രം. മമ്മൂട്ടിയായിരുന്നു ആ ചിത്രത്തിലും നായകന്‍.

ചിത്രീകരണം ഉടന്‍

മമ്മൂട്ടി നിലവില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സിബിഐ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനത്തിന് ശേഷും സിനിമയേക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഇല്ലാതായതോടെ സിനിമ ഉപേക്ഷിച്ചു എന്ന തരിത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ചെയ്യുന്നതായി സ്ഥിരീകരിച്ച കെ മധു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

English summary
Mammootty movie CBI part five is ready for shoot. The script rewrite 20 times and takes three years to finish the script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam