»   » ഗൗതം ചിത്രത്തില്‍ മമ്മൂട്ടിയുടെ പൊലീസ് വേഷം

ഗൗതം ചിത്രത്തില്‍ മമ്മൂട്ടിയുടെ പൊലീസ് വേഷം

Posted By:
Subscribe to Filmibeat Malayalam
Mammootty
മലയാളിയായ തമിവ് സംവിധായകന്‍ ഗൗതം മേനോന്റെ ചിത്രങ്ങളില്‍ മിക്കതും മലയാളികള്‍ക്കും പ്രിയപ്പെട്ടതാണ്. വാരണം ആയിരം, കാക്ക കാക്ക, വിണ്ണൈത്താണ്ടി വരുവായാ തുടങ്ങിയ ഗൗതം ചിത്രങ്ങളെല്ലാം മലയാളിപ്രേക്ഷരെയും തിയേറ്ററുകളില്‍ പിടിച്ചിരുത്തിവയവയാണ്. എല്ലാ ചിത്രങ്ങളിലും തന്റേതായ ഒരു സ്റ്റൈല്‍ സൂക്ഷിയ്ക്കുന്ന ഗൗതം വാസുദേവ് മേനോന്‍ ഇതുവരെ മലയാളചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടില്ല.

തമിഴകത്തെ മുന്‍നിര സംവിധായകനായി പരിഗണിക്കപ്പെടുന്ന ഗൗതമിന്റെ എക്കാലത്തെയും ആഗ്രഹമാണ് മലയാളത്തിലെ ചലച്ചിത്രസംവിധാനം. ഇപ്പോള്‍ ഗൗതമിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് സമയമായിരിക്കുകയാണ്. ഒന്നല്ല രണ്ടു ചിത്രങ്ങളാണ് ഗൗതം മലയാളത്തില്‍ ഒരുക്കാന്‍ പോകുന്നത്. ഒരു ചിത്രത്തില്‍ മമ്മൂട്ടിയും, മറ്റൊന്നില്‍ ഫഹദ് ഫാസിലുമായിരിക്കും നായകന്മാര്‍ എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഗൗതം മമ്മൂട്ടിയെ സന്ദര്‍ശിച്ച് കഥയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടത്രേ. കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ടെന്നും പൊലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി ഗൗതം ചിത്രത്തില്‍ അവതരിപ്പിക്കുകയെന്നും അറിയുന്നു.

സൂര്യ നായകനാകുന്ന ധ്രുവനക്ഷത്രം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ ഗൗതം. ഈ ചിത്രം കഴിഞ്ഞാലുടന്‍ മമ്മൂട്ടിച്ചിത്രം തുടങ്ങുമെന്നാണ് സൂചന. അതുകഴിഞ്ഞായിരിക്കും ഫഹദിനെ നായകനാക്കി മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
Prominent Tamil director Goutham Menon to direct a Malayalam film, which will feature Mammootty in lead role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam