മമ്മൂട്ടി വീണ്ടും പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍
സിബി മലയിലിന്റെ സംവിധാന സഹായിയായിരുന്ന തോമസ് സെബാസ്‌റ്റിയന്‍ സംവിധാനം ചെയ്യുന്ന മായാബസാറില്‍ മമ്മൂട്ടി നായകനാകുന്നു.
പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‌ക്കുന്ന ശിവന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി മായാബസാറില്‍ അവതരിപ്പിയ്‌ക്കുന്നത്. തോമസ് സെബാസ്‌റ്റിയന്‍ തന്നെ തിരക്കഥയൊരുക്കുന്ന മായാബസാര്‍ അഖില്‍ മൂവിസാണ് നിര്‍മിയ്‌ക്കുക.
ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്ക് രണ്ട് നായികമാര്‍ ഉണ്ടാകും. തന്മാത്രയിലൂടെ മലയാള സിനിമ രംഗത്തെത്തിയ മീരാ വാസുദേവായിരിക്കും ചിത്രത്തിലെ ഒരു നായിക. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇടക്കാലത്ത് ചലച്ചിത്ര രംഗത്ത് മങ്ങലേറ്റ മീരയ്‌ക്ക് കരിയറില്‍ തിരിച്ചു വരവിനുള്ള അവസരം കൂടിയാണ് മമ്മൂട്ടിയുടെ നായിക പദവി.
നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, സലീം കുമാര്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ഇവരെക്കൂടാതെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വില്ലനെന്ന പേര് നേടിയിട്ടുള്ള പ്രകാശ്‌രാജും ചിത്രത്തിലുണ്ട്.വര്ഷങ്ങള്ക്കു മുന്പ് ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തില്‍ മമ്മൂട്ടിയും പ്രകാശ് രാജും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications