ആദ്യ താര പോരാട്ടത്തില്‍ മമ്മൂട്ടി മുന്നേറുന്നു
പുതുവര്‍ഷത്തെ ആദ്യ താര പോരാട്ടത്തില്‍ മമ്മൂട്ടി മുന്നേറുന്നു. മമ്മൂട്ടിയുടെ രൗദ്രം, ലാലിന്റെ കോളജ് കുമാരന്‍, ദീലിപിന്റെ കല്‍ക്കട്ട ന്യൂസ് എന്നിവയായിരുന്നു നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയ ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ താര ചിത്രങ്ങള്‍
ഇതില്‍ മമ്മൂട്ടി പോലീസ് വേഷമണിയുന്ന രൗദ്രം മറ്റുള്ള ചിത്രങ്ങളെ പിന്നിലാക്കി മുന്നേറുകയാണ്.
ആദ്യ എട്ടു ദിവസത്തിനുള്ളില്‍ ചിത്രം 1.30 കോടിയോളം രൂപ ഷെയര്‍ നേടിക്കഴിഞ്ഞു. തിരുവനന്തപുരത്ത് മാത്രം 20 ലക്ഷമാണ് രൗദ്രത്തിന്റെ കളക്ഷന്‍.
പോലീസ് വേഷത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിക്കുന്ന മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
കഥയിലും സംവിധാനത്തിലും വലിയ പുതുമ നല്‌കാന്‍ രഞ്‌ജിയ്‌ക്കു കഴിഞ്ഞില്ലെങ്കിലും സിരകളില്‍ ചോരത്തിളപ്പ് സൃഷ്ടിക്കുന്ന ഡയലോഗുകള്‍ ചിത്രത്തിന്റെ കുതിപ്പിന് സഹായമായിട്ടുണ്ട്. നാല് ആഴ്‌ച കൊണ്ട് രൗദ്രം മുതല്‍മുടക്ക് തിരിച്ചു പിടിയ്‌ക്കുമെന്നാണ് കരുതുന്നത്.
രൗദ്രത്തിലെ രാഷ്ട്രീയം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതും ചിത്രത്തിന് സഹായകമാകുന്നുണ്ട്.


Click it and Unblock the Notifications











