രജനിയാണ് യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍: മമ്മൂട്ടി
സൂപ്പര്‍ സ്റ്റാര്‍ അശോക് രാജിനെ അവതരിപ്പിയ്‌ക്കാന്‍ തന്നെക്കാള്‍ കൂടുതല്‍ അര്‍ഹന്‍ രജനിയാണെന്ന് മമ്മൂട്ടി.
മമ്മൂട്ടിയുടെ ക്രിസ്‌തുമസ് ചിത്രമായ കഥ പറയുന്പോളില്‍ താനവതരിപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ അശോക് രാജ് എന്ന കഥാപാത്രത്തെ രജനി അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചെന്നൈയിലെ പത്രക്കാരുടെ ചോദ്യത്തിന് മറുപടി നല്‌കുകയായിരുന്നു മമ്മൂട്ടി.
കഥ പറയുമ്പോളില്‍ ഞാന്‍ അവതരിപ്പിച്ചത് ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ച് നടനായ ഒരു കഥാപാത്രത്തെയാണ്. ഇതേ വേഷം രജനി അഭിനിയിക്കുന്നതെന്നറിഞ്ഞപ്പോള്‍ എനിയ്‌ക്കു സന്തോഷമുണ്ട്. രജനി തന്നെയാണ് ആ കഥാപാത്രത്തിന് ഏറ്റവും ചേരുന്നത്.
കാരണം ഞാന്‍ ജനിച്ചത് ഒരു ധനിക കുടുംബത്തിലാണ്. പിന്നീട് അഭിഭാഷക ജോലി നേടി സമ്പാദിച്ചു തുടങ്ങിയതിനു ശേഷമാണ് വെള്ളിത്തിരയിലെത്തിയത്.
എന്നാല്‍ രജനിയുടെ ജീവതം അങ്ങനെല്ല. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ബസ് കണ്ടക്ടറായി ജീവിതരമാരംഭിച്ച രജനി ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഒരു നടനായി തീര്‍ന്നത്. അങ്ങനെയൊരാള്‍ക്കാണ് ഈ വേഷം കൂടുതല്‍ ചേരുക, ഇതായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
ശ്രീനിവാസന്‍ തിരക്കഥയെഴുതിയ കഥ പറയുമ്പോളില്‍ മമ്മൂട്ടിയ്ക്ക് അതിഥി വേഷമാണുള്ളത്. എന്നാല്‍ വെറും പത്തു നിമിഷത്തെ അഭിനയം കൊണ്ട് മമ്മൂട്ടി തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയിരുന്നു. പക്ഷേ കഥ പറയുമ്പോള്‍ തമിഴില്‍ പുനര്‍ നിര്‍മിയ്‌ക്കുമ്പോള്‍ അതൊരു യഥാര്‍ഥ സൂപ്പര്‍ സ്‌റ്റാര്‍ ചിത്രമായി മാറുകയാണ്.


Click it and Unblock the Notifications