സൂപ്പര്‍ താരങ്ങള്‍ പൃഥിയോടൊപ്പം
നാളത്തെ സൂപ്പര്‍ താരമെന്ന് ആരാധകരും മാധ്യമങ്ങളും ഒരു പോലെ വാഴ്‌ത്തുന്ന പൃഥിരാജിനൊപ്പം ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കാനെത്തുന്നു.
കസിന്‍ എന്ന ചിത്രത്തില്‍ ലാലും പൃഥിയും ഒന്നിയ്‌ക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരമായ മമ്മൂട്ടിയും പൃഥിയൊടൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്.
പൃഥിരാജിനെ നായകനാക്കി ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന വണ്‍വെടിക്കറ്റിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
മമ്മൂട്ടിയുടെ മലപ്പുറം ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായ കുഞ്ഞാപ്പുവെന്ന ചെറുപ്പക്കാരന്റെ വേഷമാണ് പൃഥിയ്‌ക്ക് ചിത്രത്തിലുള്ളത്.
സൂപ്പര്‍ താരത്തിന്റെ പുതുതായിറങ്ങിയ ചിത്രം നൂറ് ദിവസം ഓടിയ്‌ക്കാനുള്ള ശ്രമത്തിനിടയില്‍ ആരാധകന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന ചില സംഭവങ്ങള്‍ അരങ്ങേറുന്നു. അതിനിടെ ആരാധകന്റെ ജീവിതത്തിലേക്ക് താരം നേരിട്ട് കടന്നുവരികയാണ്. ഇതാണ് വണ്‍വെയുടെ പ്രമേയം.
ഭാമ നായികയാകുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. ഇതിനു മുമ്പ് ജോഷി സംവിധാനം ചെയ്‌ത് നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായി തന്നെ അഭിനയിച്ചിരുന്നു.
ബാബു ജനാര്‍ദ്ദനനാണ് വണ്‍വെ ടിക്കറ്റിന്റെ രചന നിര്‍വഹിയ്‌ക്കുന്നത്. മമ്മൂട്ടിയും ലാലിന്റെയും ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ തിരക്കു മൂലം വണ്‍വെ ടിക്കറ്റില്‍ നിന്നും പിന്‍മാറിയ കാവ്യ മാധവനാണ് വണ്‍വെയിലെ ഒരു ഗാനം രചിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
'


Click it and Unblock the Notifications