»   » മമ്മൂട്ടിയുടെ ലണ്ടന്‍ യാത്ര ഗോസിപ്പുകള്‍ക്കിടയാകുന്നു

മമ്മൂട്ടിയുടെ ലണ്ടന്‍ യാത്ര ഗോസിപ്പുകള്‍ക്കിടയാകുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിയിരുന്ന മമ്മൂട്ടിയുടെ ലണ്ടന്‍ യാത്രക്ക് ഇതുവരെ കാര്യമായ ഗോസിപ്പൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ വര്‍ഷത്തില്‍ നടത്തിയിരുന്ന ലണ്ടന്‍ യാത്ര ഇപ്പോള്‍ മൂന്ന് മാസത്തിലൊരിക്കലാക്കിയതാണ് പുതിയ ഗോസിപ്പിന് ഇടയാക്കിയത്.

മമ്മൂട്ടിയുടെ ലണ്ടന്‍ യാത്ര അവധിക്കാലം ആഘോഷിക്കാനായിരുന്നെങ്കില്‍, ഇപ്പോള്‍ പോകുന്നത് ചികിത്സക്കാണന്നാണ് പുതിയ ഗോസിപ്പ്. മലയാള സിനിമാ രംഗത്ത് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതാണ്.

ammootty

മമ്മൂട്ടിയുടെ പ്രായം ബാധിച്ച ശരീര ഭാഗങ്ങള്‍ മറയ്ക്കാന്‍ താരം വലിയ പ്രയത്‌നം നടത്തുന്നുണ്ടന്നും, കഴുത്തിലെ പേശികള്‍ വലിയുന്നത് മൂലമുള്ള ചുളിവുകള്‍ മറയ്ക്കാന്‍ വിദേശത്ത് പോയി ചികത്സ ചെയ്യുന്നുണ്ടെന്നുമുള്ള കാര്യം നേരത്തെ പുറത്ത് വന്നിട്ടുള്ളതാണ്. യു കെയിലെ ഒരു മലയാളി ഡോക്ടറാണ് താരത്തിന്റെ ഡയറ്റീഷ്യന്‍. വിഷ്വല്‍ ഇഫക്ട്‌സ് വഴിയാണ് സിനിമയിലെ മമ്മൂട്ടിയുടെ കഴുത്തിലെ പ്രശ്‌നം പരിഹരിക്കുന്നതെന്നും നേരത്തെ ഗോസിപ്പുകള്‍ വന്നിരുന്നു.

എന്നാല്‍ ഗോസിപ്പുകള്‍ക്കൊന്നും ശ്രദ്ധക്കൊടുക്കാതെ അടുത്ത ആഴ്ച താരം വീണ്ടും ലണ്ടനിലേക്ക് പറക്കുകയാണ്. അവധിക്കാലം ആഘോഷിക്കാനും ചില ബിസിനസ്സ് കാര്യങ്ങള്‍ക്കുമാണെന്നാണ് ഔദ്യോഗിക വിശദീകരണം. കമലിന്റെ ഉട്ടോപ്യയിലെ രാജാവിന്റെ ശേഷമാണ് ലണ്ടനിലേക്ക് തിരിക്കുന്നത്.

English summary
mammotty's londan trip became a gossip.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam