മമ്മൂട്ടിയുടെ നടത്തങ്ങളില്‍ ഫഹദിന് ഏറ്റവും ഇഷ്ടം രണ്ട് ചിത്രങ്ങളിലേത്! ക്രെഡിറ്റ് അമല്‍ നീരദിന്!
മലയാളത്തിലെ സ്റ്റൈലിഷ് ചിത്രങ്ങളുടെ സംവിധായകനായ അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിച്ച വരത്തന്‍ തിയറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് അമല്‍ നീരദും നസ്രിയയും ഫഹദ് ഫാസിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് അമല്‍ നീരദും ഫഹദ് ഫാസിലും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് ചിത്രങ്ങളിലെ സ്ലോമോഷന്‍ ചര്‍ച്ചയായത്.
അമല്‍ നീരദ് ചിത്രത്തിലെ പതിവ് ചീത്തപ്പേര് എന്ന് അവതാരകന്‍ സൂചിപ്പിച്ചപ്പോള്‍ തന്നെ സ്ലോമോഷന്‍ എന്ന് ഫഹദ് മറുപടി നല്‍കി. അതിന് പിന്നാലെയെത്തി, അമല്‍ നീരദിന് ആരാണ് സ്ലോമോഷനില്‍ കൈവിഷം നല്‍കിയത്, എന്ന അവതരാകന്റെ ചോദ്യം. എല്ലാ അഭിമുഖങ്ങളിലും താന്‍ ഈ ചോദ്യം അഭിമുഖീകരിക്കാറുണ്ടെന്ന് അമല്‍ പറഞ്ഞതിന് പിന്നാലെ അതിന് മറുപടി താന്‍ നല്‍കാമെന്ന് പറഞ്ഞ് ഫഹദ് ചോദ്യം ഏറ്റെടുത്തു. സ്‌റ്റൈല്‍ എന്നതിലുപരിയായി സ്ലോമോഷന്‍ നല്‍കുന്ന ഡീറ്റെയിലിംഗും ഭംഗിയും നല്‍കാന്‍ മറ്റെന്തിന് സാധിക്കുമെന്ന് ഫഹദ് ചോദിക്കുന്നു. സ്ലോമോഷന്‍ വിമര്‍ശനമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അത് ഇഷ്ടപ്പെടാത്തവരായി ആരും ഇല്ലെന്നും ഫഹദ് പറയുന്നു.

മമ്മൂട്ടിയുടെ നടത്തങ്ങളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ട് ചിത്രങ്ങളിലേതാണ്. ഒന്ന് ന്യൂഡെല്‍ഹിയിലെ കാല്‍ വയ്യാതെയുള്ള നടത്തവും രണ്ടാമത്തേത് ബിഗ് ബിയിലേതുമാണെന്ന് ഫഹദ്. അതിന് കാരണം സ്ലോമോഷന്‍ ആ രംഗങ്ങള്‍ക്ക് നല്‍കിയ ഡീറ്റെയിലിംഗ് ആയിരിക്കാമെന്നും ഫഹദ് വെളിപ്പെടുത്തുന്നു. തന്റെ ചിത്രങ്ങളിലെ ഹോളിവുഡ് ബന്ധത്തേക്കുറിച്ചും അമല്‍ നീരദ് മനസു തുറക്കുന്നുണ്ട്. അമല്‍ നീരദ്് ചിത്രങ്ങളുടെ ട്രീറ്റ്‌മെന്റിനും ദൃശ്യങ്ങള്‍ക്കും ഒരു ഹോളിവുഡ് ഫ്‌ളേവര്‍ ലഭിക്കാന്‍ കാരണം എന്താണ്, ആരാണ് റോള്‍ മോഡല്‍ എന്ന അവതാരകന്റെ ചോദ്യത്തിന്, ഒരാള്‍ അല്ല തനിക്ക് നിരവധി റോള്‍ മോഡലുകളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരത്തന്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ചിത്രത്തിലെ അഭിനേതാക്കളും ക്യാമറാമാന്‍ ലിറ്റില്‍ സ്വയമ്പും സംവിധായകനും ഒരു പോലെ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസക നേടിയിരിക്കുകയാണ്.


Click it and Unblock the Notifications











