»   » ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളില്‍ പൊളിച്ചടുക്കുമ്പോള്‍ നിത്യാനന്ദ ഷേണായി യൂട്യൂബില്‍ വൈറല്‍!!!

ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളില്‍ പൊളിച്ചടുക്കുമ്പോള്‍ നിത്യാനന്ദ ഷേണായി യൂട്യൂബില്‍ വൈറല്‍!!!

Posted By:
Subscribe to Filmibeat Malayalam

മമ്മുട്ടി ആരാധകരുടെ കുറച്ചു നാളത്ത കാത്തിരിപ്പിനൊടുവില്‍ ഗ്രേറ്റ് ഫാദര്‍ മുന്നേറ്റം തിയറ്ററുകളില്‍ തുടരുകയാണ്. അതിനിടയില്‍ മമ്മുട്ടി നായകനായി എത്തുന്ന പുത്തന്‍ പണത്തിന്റെ ടീസര്‍ എത്തി.

കുറെ നാളുകള്‍ക്ക് ശേഷം മമ്മുട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയാണ് പുത്തന്‍ പണം. പുത്തന്‍പണം; ദി ന്യൂ ഇന്ത്യന്‍ റുപ്പി എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. രഞ്ജിത്തിന്റെ തന്നെ നിര്‍മ്മാണ കമ്പിനിയാണ് നിര്‍മ്മിക്കുന്നത്.

പുത്തന്‍ പണം

'പുത്തന്‍ പണം; ദി ന്യൂ ഇന്ത്യന്‍ റുപ്പി' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്. സിനിമയില്‍ നടിയായി ഇനിയയും എത്തുന്നുണ്ട്. ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും മേയിലാണ് സിനിമ റിലീസിനെത്തുന്നത്.

നോട്ട് നിരോധനം

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ അതിനെക്കുറിച്ചുള്ള പരാമാര്‍ശവുമുണ്ട്. കള്ളപ്പണത്തിന്റെ പ്രചാരക വഴികളും നോട്ടുകള്‍ പിന്‍വലിച്ച് പുതിയ സാഹചര്യവും ചിത്രത്തില്‍ പറയുന്നുണ്ട്.

കാസര്‍ഗോഡന്‍ ഭാഷ

മലയാള ഭാഷയില്‍ തന്നെ ഏറെ വ്യത്യസ്തയുള്ള കാസര്‍ഗോഡ് ഭാഷയിലാണ് മമ്മുട്ടി സിനിമയില്‍ സംസാരിക്കുന്നത്.

നിത്യാനന്ദ ഷേണായി

ചിത്രത്തില്‍ മമ്മുട്ടി നിത്യാനന്ദ ഷേണായി എന്ന ബിസിനസുകാരനായിട്ടാണ് എത്തുന്നത്. കാസര്‍ഗോഡ് ഉപ്പള സ്വദേശിയാണ് നിത്യാനന്ദ ഷേണായി. ശ്രദ്ധിക്കപ്പെട്ട സ്റ്റൈലിലാണ് മമ്മുട്ടി ചിത്രത്തിലഭിനയിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ഇനിയ, മാമുക്കോയ, രഞ്ജി പണിക്കര്‍, സിദ്ധിഖ്, സായി കുമാര്‍, ജോജു ജോര്‍ജ്, വിശാഖ് നായര്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ആഡംബര ജീവിതം

മധ്യവയസ്‌കനായി നിത്യാന്ദ ഷേണായി സാമ്പന്നതയുടെ അടിത്തട്ടില്‍ ജനിച്ച് വളര്‍ന്ന ഷേണായി മീശ പിരിച്ച് ആഡാംബര വേഷത്തിലാണ് മമ്മുട്ടി എത്തുന്നത്. തിളങ്ങുന്ന ഷര്‍ട്ടും മുണ്ടും ആഭാരണങ്ങളുമിട്ടതാണ് ഷേണായിയുടെ വേഷം.

English summary
Here Arrives Puthanpannam;get ready to cash in

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam