മോഹന്‍ലാലിനെ വെറുതെ വിടണമെന്ന് മമ്മൂട്ടി
ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി. വിഷയത്തില്‍ മോഹന്‍ലാലിന് പിന്തുണ അറിയിക്കാന്‍ വേണ്ടി മമ്മൂട്ടി പ്രത്യേകം പത്ര സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു.
മോഹന്‍ലാല്‍ നമ്മുടെ അഭിമാനമാണെന്നും അനാവശ്യ വിവാദങ്ങളിലേക്ക് അദ്ദേഹത്തെ വലിച്ചിഴയ്ക്കരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. ഇനിയെങ്കിലും വിവാദങ്ങള്‍ അവസാനിപ്പിച്ച് സദ്ഉദ്ദശത്തോടെ അദ്ദേഹം ചെയ്ത പരിപാടിയെ അംഗീകരിക്കാന്‍ മമ്മൂട്ടി അപേക്ഷിച്ചു. ശാന്തമായും സമാധാനമായും ലാലിനെ അദ്ദേഹത്തിന്റെ ജോലി ചെയ്യാന്‍ അനുവദിക്കണം- മമ്മൂട്ടി പറഞ്ഞു.

ഒരു സുഹൃത്തെന്ന നിലയിലും സഹപ്രവര്‍ത്തനെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും എന്റെ എല്ലാ പിന്തുണയും മോഹന്‍ലാലിനെ അറിയിക്കുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കി ദേശീയ ഗെയിംസിന്റെ ശോഭ കെടുത്തരുത്- ചുരുങ്ങിയ വാക്കിനുള്ളില്‍ തനിക്കു പറയാനുള്ളത് മമ്മൂട്ടി പത്ര സമ്മേളനത്തില്‍ പറഞ്ഞവസാനിപ്പിച്ചു.
വിഷയത്തില്‍ നേരത്തെ സംവിധായകരായ ബി ഉണ്ണി കൃഷ്ണനും മേജര്‍ രവിയും ലാലിനെ പിന്തുണച്ചിരുന്നു. ഫേസ്ബുക്കിലൂടെ ജോയ് മാത്യുവും ജോയി മാത്യുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ലാല്‍ ജോസും മഹാനടന് പിന്തുണ അറിയിച്ചു.


Click it and Unblock the Notifications











