For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണം! കൂടെ തന്നെയുണ്ട്, ലിനുവിന്റെ അമ്മയോട് മമ്മൂക്ക

  |

  വിട്ട് വീഴ്ചയില്ലാതെ മഴ പെയ്യുകയണ്. നിരവധി ജീവനുകളാണ് ഈ വർഷത്തെ മഴയിലും പ്രളയത്തിലും നഷ്ടമായിരിക്കുന്നത്. കഴഞ്ഞ വർഷം പ്രളയം സൃഷ്ടിച്ച ദുരിതത്തിൽ നിന്ന് കേരള ജനത കരകയറി വരുമ്പോഴാണ് വീണ്ടും അതേ ദുരന്തം ആവർത്തിക്കുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 98 ആയി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മഴ തുടരുന്നത് പലയിടത്തം രക്ഷപ്രവർത്തനത്തെ കാര്യമായി തന്നെ ബാധിക്കുന്നുമുണ്ട്.

  ദുരിതബാധിതരായ ജനങ്ങൾക്ക് കൈതാങ്ങായി കേരളം ഒറ്റക്കെട്ടായി കൂടെ തന്നെയുണ്ട്. സർക്കാരിനോടൊപ്പം താരങ്ങളും സന്നദ്ധസംഘടനകളും ജനങ്ങളും ദുരിതബാധിതർക്ക് കൈതാങ്ങായി കൂടെയുണ്ട്. ഈ ഈ പ്രളയകാലത്ത് കണ്ണിനേയും മനസ്സിനേയും ഒരു പോലെ കീറിമുറിക്കുന്ന നിരവധി സംഭവങ്ങളാണ് നമ്മുടെ കൺമുന്നിൽ ഉണ്ടായിരിക്കുന്നത്. ഒന്ന് കണ്ണ് ചിമ്മുന്ന സമയം കൊണ്ട് നിരവദി ജീവനുകളാണ് പൊലിഞ്ഞത്. അത്തരത്തിൽ കേരള ജനതയെ കണ്ണീരിലാഴ്ത്തിയ സംഭമായിരുന്നു ലിനുവിന്റെ മരണം.

  മഴക്കെടുതിയിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ലിനുവിന്റെ ജീവൻ പൊലിഞ്ഞത്. അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാമ്പിലെത്തിയ ലിനു വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താൻ രാവിലെ ക്യാംപിൽ നിന്ന് പോയതാണ്. എന്നാൽ ഒരു രാത്രി വെളുത്തപ്പോൾ ലിനുവിന് പകരം ക്യാംപിൽ തിരികെ എത്തിയത് ചേതനയറ്റ ശരീരമായിരുന്നു. രണ്ട് തോണിയിലായിരുന്നു 21 അംഗ സംഘം ചാലിയാർ കരകവിഞ്ഞ് ഒഴുകിയ ഭാഗത്ത് രക്ഷപ്രവർത്തനത്തിന് പോയത്.

  ലിനുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി നടൻ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ചാണ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി മമ്മൂട്ടി അറിയിച്ചത്.കൂടാതെ ലിനുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയു ചെയ്തു. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും താരം കൂട്ടിച്ചേർത്തു. . മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകള്‍ കുടുംബത്തിന് ആശ്വാസവും ധൈര്യവും നല്‍കുന്നുവെന്ന് ലിനുവിന്റെ സഹോദരന്‍ പറഞ്ഞു.

  മമ്മൂട്ടിയെ കൂടാതെ നിരവധി ചലച്ചിത്ര, രാഷ്ട്രീയ പ്രവർത്തകരും ലിനു വിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാലും ലിനുവിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് ലാലേട്ടൻ ലിനുവിന് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്. നടൻ ഉണ്ണിമുകുന്ദൻ, സംവിധായകൻ ശ്രീകുമാർ മേനോൻ, ജോയി മാത്യൂ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിരുന്നു.

  18 വർഷത്തിനു ശേഷമുള്ള അവധിക്കാലം!! മഴയും തണുപ്പു ഗൗനിക്കാതെ കൊടും കാടും നദിയുമെല്ലാം കടന്ന് മോദി

  സിനിമ തിരക്ക് മാറ്റി വച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ താരങ്ങൾ | #AnboduKochi | FilmiBeat Malayalam

  സിനിമ തിരക്കുകൾ മാറ്റിനിർത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ താരങ്ങൾ സജീവമായി രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിന് സജീവമാണ്. ക്യാമ്പുകളിൽ ജീവിക്കുന്നവർക്ക് സഹായഹസ്തവുമായി താരങ്ങൾ ഓടിയെത്തുന്ന കാഴ്ചയാണ്. കൂടാതെ ദുരിതബാധിതർക്കായുളള ഫണ്ട് സമാഹരണം ഒരു ചല‍ഞ്ചായി ഏറ്റെടുത്തിരിക്കുകയാണ് ഇവർ.

  ഉണരുമ്പോൾ നിക്കിന് അത് നിർബന്ധമാണ്! ജീവിതത്തിലെ പ്രണയ നിമിഷത്തെ കുറിച്ച് താര സുന്ദരി

  English summary
  mammootty talk linu's maother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X