മമ്മൂട്ടി അത് പറഞ്ഞപ്പോള്‍ ജ്വവലിന് സര്‍പ്രൈസായി!
'ഡി ഫോര്‍ ഡാന്‍സ്' എന്ന റിയാലിറ്റി ഷോയിലൂടെ ജ്വവല്‍ മേരിയും സിനിമാ നടിയായി. അതും മമ്മൂട്ടിയുടെ നായികയായാണ് തുടക്കം. 'പത്തേമാരി' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷത്തിലെത്തുന്നത് ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പരിചിതയായ ജ്വവല്‍ മേരിയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജ്വവല്‍ സംസാരിക്കുകയുണ്ടായി. ആള് ഭയങ്കര്‍ കൂളാണെന്നാണ് ജ്വവല്‍ പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയം എല്ലാവരെയും എന്ന പോലെ ജ്വലിനും പേടിയായിരുന്നു. പക്ഷെ മമ്മൂട്ടി അത് മാറ്റിയെടുത്തു.

എന്നെ ഒരു സഹപ്രവര്‍ത്തകനായി കാണൂ എന്ന് മമ്മൂട്ടി പറഞ്ഞത് ജ്വവലിന് സര്‍പ്രൈസായിരുന്നു. മമ്മൂട്ടിയുടെ ഗൈഡന്‍സും സഹായവും അഭിനയിക്കാന്‍ ഏറെ സഹായിച്ചു എന്ന് ഈ പുതുമുഖ നടി പറയുന്നു.
സലീം അഹമ്മദാണ് പത്തേമാരി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തൊണ്ണൂറ് ശതമാനവും പൂര്‍ത്തിയായി. നടന്‍ സിദ്ദിഖിന്റെ മകനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെയും ജ്വവലിന്റെയും മകന്റെ വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications