മോഹന്‍ലാല്‍ വിഷ്ണു വര്‍ദ്ധന്റെ ചിത്രത്തില്‍
രണ്ടു പതിറ്റാണ്ടായി തുടരുന്ന താര പോരാട്ടം ഇനി തമിഴിലേക്ക്.
കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി മലയാള സിനിമയെ മുടിചൂടാ മന്നന്‍മാരായി തുടരുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഇനിയൊരു പക്ഷേ ഏറ്റുമുട്ടുന്നത് മിക്കവാറും കോളിവുഡിലായിരിക്കും.
മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ തന്നെ തമിഴില്‍ ഒട്ടേറെ പ്രോജക്ടുകള്‍ വരുന്നുണ്ട്. അര്‍ജുനനും മമ്മൂട്ടിയും നായകന്‍മാരാകുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ വന്ദേമാതരം അതിലൊന്നു മാത്രം.
എന്നാല്‍ മലയാളത്തിലെ തിരക്കു മൂലം മമ്മൂട്ടിയ്‌ക്ക് തമിഴിലെ പല പ്രോജക്ടുകളും സ്വീകരിയ്‌ക്കാനാവാത്ത സ്ഥിതിയിലാണ്.
പക്ഷേ തമിഴകം ലാലിന് നല്ല ഓര്‍മ്മകളല്ല നല്‌കിയിട്ടുള്ളത്. നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്‌ച വെച്ചിട്ടും ഇരുവറും പോപ് കോണും പോലുള്ള ചിത്രങ്ങള്‍ ബോക്‌സ് ദുരന്തങ്ങളായി മാറി. എന്നാല്‍ ഇതോടെ ലാല്‍ തമിഴ് മോഹങ്ങള്‍ അവസാനിപ്പിച്ചുവെന്ന് കരുതേണ്ട.
ശിവജിയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ക്ക് വരെ വെല്ലുവിളിയുയര്‍ത്തിയ ബില്ലയുടെ സംവിധായകന്‍ വിഷ്‌ണു വര്‍ദ്ധന്റെ പുതിയ ചിത്രത്തില്‍ ലാല്‍ നായകനായേക്കും.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആരംഭിച്ചു കഴിഞ്ഞു. രണ്ടു നായകന്മാരുള്ള ചിത്രത്തില്‍ അര്‍ജ്ജുനായിരിക്കും ലാലിനൊപ്പമുണ്ടാകുക.


Click it and Unblock the Notifications