മമ്മൂട്ടിയുടെ നെല്‍പ്പാടത്തും നൂറ്‌മേനി വിളവ്
അങ്ങനെ അഭിനയം മാത്രമല്ല വേണ്ടി വന്നാല്‍ തൂമ്പയെടുത്ത് പറമ്പൊന്ന് കിളച്ച് വിളവെടുക്കാനും തനിക്കറിയാമെന്ന് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി തെളിയിച്ചു. മമ്മൂട്ടി വിത്തെറിഞ്ഞ പാടത്തും നിറൂമേനി വിളവെടുത്തു.
കോട്ടയം ആര്‍പ്പുക്കര പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍ പാടശേഖരത്താണ് സ്വാഭാവിക രീതിയില്‍ അവലംബിച്ച് മമ്മൂട്ടി കൃഷിയിറക്കിയത്. കാലത്ത് ഭാര്യ സുല്‍ഫത്തിനോടൊപ്പം എത്തി മമ്മൂട്ടി വിളവെടുത്തു. ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പതിനേഴേക്കര്‍ സ്ഥലത്താണ് കൃഷി

കഴിഞ്ഞ ജൂണിലാണ് മമ്മൂട്ടി ഞാറുനട്ടത്. അന്ന് തലയില്‍ വട്ടകെട്ടും കെട്ടി ട്രെക്കറോടിച്ചുള്ള മമ്മൂട്ടിയുടെ വരവ് തന്നെ പ്രത്യേകതയുള്ളതായിരുന്നു. കാക്കികുപ്പായമിട്ട് തന്റെ സ്വതസിദ്ധമായ കറുത്ത കണ്ണടയും വച്ചുള്ള മമ്മൂട്ടിയുടെ ഞാറുനടുന്ന ശൈലിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
എറണാകുളത്തെ വീട്ടില്‍നിന്ന് കാറിലും മോട്ടോര്‍ബൈക്കിലും മാറിക്കേറിയാണ് മമ്മൂട്ടി കൃഷിസ്ഥലത്തെത്തിയത്. അവിടെയത്തിയതും നേരെ ട്രാക്ടറിലേക്ക്. അഞ്ചുവര്‍ഷം മുമ്പാണ് മമ്മൂട്ടി ഈ സ്ഥലം വാങ്ങിയത്. കുമരകത്തെ 17 ഏക്കറിന് പുറമേ മൂന്നാറില്‍ 67 ഏക്കര്‍ കാപ്പിത്തോട്ടവുമുണ്ട് മെഗാസ്റ്റാര്‍ കര്‍ഷകന്.


Click it and Unblock the Notifications











