വൈഎസ്ആറായുളള വേഷപകര്‍ച്ചയില്‍ മമ്മൂക്ക! യാത്രയുടെ ട്രെയിലര്‍ ഗംഭീരമെന്ന് സോഷ്യല്‍ മീഡിയ! വീഡിയോ കാണൂ
Recommended Video

ഒരിടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രമാണ് യാത്ര. സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ യാത്ര ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശ്ശേഖരെ റെഡ്ഡിയുടെ ജീവിതമാണ് പറയുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിന് നല്‍കിയിരുന്നത്.
യാത്രയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനും ആരാധകര്‍ മികച്ച സ്വീകരണം നല്‍കിയിരുന്നു. യാത്രയില്‍ വൈഎസ്ആറായുളള മമ്മൂക്കയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ഇപ്പോഴിതാ മമ്മൂക്ക ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

യാത്ര
മമ്മൂക്കയുടെ തന്നെ തമിഴ് ചിത്രം പേരന്‍പിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നിരുന്നത്. ചിത്രത്തിന്റെ വീഡിയോ തരംഗമാകുന്നതിനിടെ ആയിരുന്നു യാത്രയുടെ ട്രെയിലറും ഉടനെത്തുമെന്നുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോഴിതാ കിടിലന്‍ ഒരു ട്രെയിലര്‍ തന്നെ ചിത്രത്തിന്റെതായി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മമ്മൂക്കയുടെ വേറിട്ട ഗെറ്റപ്പും തെലുങ്ക് ഭാഷയും തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. വൈഎസ് ആറായി വലിയ രൂപസാദൃശ്യമില്ലെങ്കിലും പുതിയ ഗെറ്റപ്പില്‍ നടന്‍ തിളങ്ങിയിട്ടുണ്ട്.

തരംഗമായി ട്രെയിലര്‍
മമ്മൂക്ക തന്നെയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുളളവരും യാത്രയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. യാത്രയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ് ആറിന്റെ മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. വൈഎസ് ആറുമായി വലിയ രൂപസാദൃശ്യമില്ലെങ്കിലും കഥാപാത്രത്തെ മമ്മൂക്ക മികച്ചതാക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

റിലീസ് ഫെബ്രുവരിയില്‍
ഫെബ്രുവരി 8നാണ് മമ്മൂക്കയുടെ യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്ക്,തമിഴ് ഭാഷകളിലായി ചിത്രം ഒരേസമയം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. നിലവില്‍ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിജയ് ചില്ല, ശശി ദേവിറെഡ്ഡി തുടങ്ങിയവരാണ് യാത്രയുടെ നിര്‍മ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനി സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു.

താരനിര
ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം തെലുങ്കിലെ മറ്റു ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നുണ്ട്. സുഹാസിനി മണിരത്‌നം, ഭൂമിക ചൗള തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ വലിയ സെറ്റുകളിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. സിനിമയുടെ ഷൂട്ടിംഗിനെത്തിയ മമ്മൂക്കയ്ക്ക് അണിയറക്കാര്‍ നടത്തിയ വരവേല്‍പ്പെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വീഡിയോ കാണൂ


Click it and Unblock the Notifications











