മംമ്ത തിരിച്ചെത്തുന്നു
മമ്മൂട്ടി നായകനായ ബിഗ് ബിയ്ക്കു ശേഷം മംമ്താ മോഹന്‍ദാസിനെ മലയാളത്തില്‍ കണ്ടിട്ടില്ല. തെലുങ്ക് സിനിമകളില്‍ നടിക്കുകയും പാടുകയും ചെയ്യുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ മംമ്ത മലയാളത്തെ മറന്ന മട്ടായിരുന്നു.
എങ്കിലും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ തിരികെയെത്തുമെന്ന വാക്ക് മംമ്ത പാലിക്കുകയാണ്. റഹ്മാന്‍ നായകനായ മുസാഫിര്‍ എന്ന ചിത്രത്തിലൂടെയാണ് മംമ്ത മലയാളത്തില്‍ തിരികെയെത്തുന്നത്.
വജ്രം, തസ്കരവീരന്‍ എന്ന മമ്മൂട്ടി ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രമോദ് പപ്പനാണ് മുസാഫിര്‍ ഒരുക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ ചെയ്തതിനു ശേഷം ഈ സംവിധായക ജോഡി സൂപ്പര്‍താര ചിത്രങ്ങളില്‍ നിന്ന് മാറി ലോ ബജറ്റ് ചിത്രങ്ങള്‍ ചെയ്യാന‍് തുടങ്ങി. റഹ്മാനും കലാഭവന്‍ മണിയുടെ നായകന്മാരായ എബ്രഹാം ലിങ്കണാണ് ഇവര്‍ മുസാഫിറിനു മുമ്പ് ചെയ്ത ചിത്രം.
ദുബായിലാണ് മുസാഫിറിന്റെ ചിത്രീകരണം നടക്കുന്നത്. ദുബായില്‍ 35 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സൈപ്രസ്, ലണ്ടന്‍ എന്നിവിടങ്ങളിലായി ഗാനരംഗങ്ങള്‍ ചിത്രീകരിക്കും.
നായകതുല്യമായ വേഷത്തില്‍ ബാലയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ രചിച്ചിരിക്കുന്ന മുസാഫിര്‍ ഒരു മ്യൂസിക്കല്‍ ത്രില്ലറാണ്.


Click it and Unblock the Notifications