മംമ്ത ദിലീപിനെ വിവാഹം ചെയ്യും
തെറ്റിദ്ധരിക്കരുത്, മംമ്ത മോഹന്‍ദാസ് ദിലീപിനെ വിവാഹം ചെയ്യുന്നത് സിനിമയിലാണ്. ശ്യാമപ്രസാദിന്റെ അരികെ, രഞ്ജിത്ത ശങ്കറിന്റെ പാസഞ്ചര്‍, ജീത്തു ജോസഫിന്റെ മൈ ബോസ് എന്നീ ചിത്രങ്ങളിലൂടെ മികച്ച ജോഡികളായി മാറിയ മംമ്തയും ദിലീപും ഇനി ഒന്നിക്കുന്ന ഷാഫിയുടെ ചിത്രത്തിന് വേണ്ടിയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്.
കാനടയില്‍ ജനിച്ചുവളര്‍ന്ന മംമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടിയാണ് കേരളത്തിലെത്തുന്നത്. അവിടെ വച്ച് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുന്നു. ഒരു മടിയനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. പണം ലഭിക്കാന്‍ എന്ത് എളുപ്പവഴിയും സ്വീകരിക്കുന്ന ചെറുപ്പക്കാരന്‍.

ദിലീപിനോട് മംമ്ത വിവാഹ അഭ്യര്‍ത്ഥന നടത്തുന്നു. നേരത്തെ മറ്റൊരു പെണ്‍കുട്ടിയുമായി ദിലീപിന്റെ വിവാഹം ഉറപ്പിച്ചതാണ്. എന്നാല്‍ മംമ്തയെ വിവാഹം ചെയ്യുന്നതോടെ കാനടയില്‍ ഒരു ആര്‍ഭാട ജീവിതം ലഭിയ്ക്കും എന്ന ചിന്തയില്‍ ദിലീപ് മംമ്തയെ വിവാഹം ചെയ്യുന്നു. വിവാഹ ശേഷം ദമ്പതികള്‍ കാനടയില്‍ എത്തുന്നതോടെയാണ് കഥയുടെ ട്വിസ്റ്റ്.
പൂര്‍ണമായും ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന് ഷാഫിയുടെ സഹോദരന്‍ റാഫിയാണ് തിരക്കഥയൊരുക്കുന്നത്. ദിലീപിനെക്കാള്‍ മംമ്തയുടെ കഥാപാത്രത്തിന് പ്രധാന്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. ആഗസ്റ്റോടെ ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ടിങ് ആരംഭിയ്ക്കും. കാനഡയിലാണ് ബാക്കി ഭാഗം ചിത്രീകരിക്കുന്നത്.
മുകേഷ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, അശോകന്‍, ലെന, വിനയ് പ്രസാദ്, ഷാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രശസ്ത ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്റെ മകന്‍ സന്താന കൃഷ്ണന്‍ ഈ ചിത്രത്തിലൂടെ ക്യാമറമാനായി അരങ്ങേറുന്നു.


Click it and Unblock the Notifications