ഒടുവില്‍ മംമ്തയും മൗനം വെടിഞ്ഞു, ദിലീപിന്‍റെ അറസ്റ്റിനെക്കുറിച്ച് പറഞ്ഞത് !
ദിലീപിന്‍റെ അറസ്റ്റിനെക്കുറിച്ച് അടുത്ത സുഹൃത്തായ മംമ്ത മോഹന്‍ദാസ് പറയുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ജനപ്രിയ താരം ദിലീപ് അറസ്റ്റിലായതോടെ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ചോദ്യമുനകള്‍ ദിലീപിന് നേരെ നീങ്ങുമ്പോഴും സംഭവത്തിന് പിന്നില്‍ ദിലീപായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മുന്‍പ് പിന്തുണയായി നിന്നവരെല്ലാം ഇപ്പോള്‍ താരത്തെ കൈവിട്ടു. സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളായിരുന്നു നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ അരങ്ങേറിയത്. എല്ലാത്തിനും നേതൃത്വം നല്‍കി തനിക്കൊന്നുമറിയില്ലെന്ന മട്ടില്‍ മികച്ച അഭിനയം കാഴ്ച വെക്കുകയും ചെയ്തു ദിലീപ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും സിനിമാലോകത്തിനും തന്നെ ഒന്നടങ്കം മോശമായൊരു കാര്യമാണ് ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത്. ദിലീപിന്റെ അറസ്റ്റില്‍ പ്രേക്ഷകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും ഞെട്ടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതികരണവുമായി താരങ്ങള്‍ എത്തിയിരുന്നു.

മംമ്തയും പ്രതികരിച്ചു
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡിയാണ് മംമ്താ മോഹന്‍ദാസും ദിലീപും. ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. റ്റു കണ്‍ട്രീസ്, മൈ ബോസ് സിനിമകളിലെ ഹാസ്യ രംഗങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. മികച്ച കെമിസ്ട്രിയാണ് ഇവര്‍ക്കിടയില്‍ വര്‍ക്കൗട്ട് ചെയ്തിരുന്നത്.

സിനിമാ മേഖലയ്ക്ക് നാണക്കേട്
നിലവില്‍ അരങ്ങേറിയിട്ടുള്ള സംഭവങ്ങള്‍ സിനിമാ മേഖലയ്ക്ക് തന്നെ നാണക്കേടായി മാറിയെന്ന് മംമ്ത പറഞ്ഞു. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് മംമ്ത മോഹന്‍ദാസ്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

നാണക്കേടായി മാറിയ സംഭവം
സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം ഇപ്പോള്‍ സിനിമാ ലോകത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണെന്നും മംമ്ത പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നും താരം അഭിപ്രായപ്പെട്ടു.

പറഞ്ഞു തീര്‍ക്കാമായിരുന്നു
നാലു ചുവരുകള്‍ക്കുള്ളില്‍ തീരേണ്ട വിഷയമാണ് ഇപ്പോള്‍ നാടെങ്ങും ചര്‍ച്ചയായി മാറിയിട്ടുള്ളത്. ഇത് സിനിമാ മേഖലയെ തന്നെ മോശമായി ബാധിക്കും. ഇത്തരത്തിലുള്ള കാര്യം സഹപ്രവര്‍ത്തകനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

സിനിമാലോകം ഒന്നടങ്കം പിന്തള്ളി
മലയാള സിനിമയില്‍ പ്രതിസന്ധി ഉടലെടുത്തപ്പോഴൊക്കെ രക്ഷകനായി നിന്ന ദിലീപില്‍ നിന്ന് ഇത്തരത്തിലൊരു കാര്യം പ്രതീക്ഷിച്ചില്ലെന്ന് താരങ്ങളും ആരാധകരും ഒരുപോലെ പറയുന്നു. കുടുംബ പ്രേക്ഷകര്‍ക്കിടയിലെ സ്വീകാര്യതയാണ് ദിലീപിന് ജനപ്രിയനെന്ന പേര് നേടിക്കൊടുത്തത്.

ചിന്തയില്‍പ്പോലും ഉണ്ടാവാന്‍ പാടില്ലാത്തത്
എത്ര വലിയ ശത്രുതയുണ്ടായാലും ഇത്തരത്തിലൊരു കാര്യം ചിന്തയില്‍പ്പോലും ഉണ്ടാവരുതെന്ന് നവ്യാ നായര്‍ വ്യക്തമാക്കി. ഈ അപമാനത്തിന്റെ പാപഭാരം മലയാള സിനിമ പേറേണ്ടതില്ലെന്നും താരം പറഞ്ഞു.


Click it and Unblock the Notifications