»   » പറ്റിയത് അബദ്ധം തന്നെ, മംമ്ത മോഹന്‍ദാസ് മാപ്പ് പറഞ്ഞു

പറ്റിയത് അബദ്ധം തന്നെ, മംമ്ത മോഹന്‍ദാസ് മാപ്പ് പറഞ്ഞു

Written By:
Subscribe to Filmibeat Malayalam

നാടകാചാര്യന്‍ കാവാലം നാരായണപണിക്കരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി അബദ്ധം പിണഞ്ഞ നടി മംമ്ത മോഹന്‍ദാസ് വിഷയത്തില്‍ മാപ്പ് പറഞ്ഞു.

അനുശോചനം രേഖപ്പെടുത്തിയ മംമ്തയ്ക്ക് ആളു മാറിപ്പോയി, കൊന്നത് മകനെ!!

പ്രശസ്ത നാടകകൃത്തും കവിയും ഗാനരചയ്താവുമായ കാവാലം നാരായണപണിക്കര്‍ക്ക് ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയ മംമ്തയ്ക്ക് പേര് മാറിപ്പോയിരുന്നു. കാവാലം നാരായണ പണിക്കര്‍ക്ക് പകരം മകന്‍ കാവാലം ശ്രീകുമാറിന്റെ പേരാണ് മംമ്ത പരമാര്‍ശിച്ചത്.

mamtha-mohandas

അബദ്ധം മനസ്സിലാക്കിയ മംമ്ത അപ്പോള്‍ തന്നെ ട്വീറ്റ് പിന്‍വലിയ്ക്കുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തതോടെ മംമ്തയുടെ അബദ്ധം നാട്ടില്‍ പാട്ടായി.

തുടര്‍ന്ന് ഇപ്പോള്‍ വിഷയത്തില്‍ മാപ്പ് പറഞ്ഞ് ട്വിറ്ററിലൂടെ തന്നെ നടി രംഗത്തെത്തിയിരിയ്ക്കുകയാണ്. പറ്റിയത് അബദ്ധം തന്നെയാണെന്നും മാപ്പ് പറയുന്നു എന്നും മംമ്ത ട്വീറ്റ് ചെയ്തു.

English summary
Mamta Mohandas apologises for Kavalam Sreekumar homage faux pas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam