പതിനാല് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് മംമ്താ ലോസ് ആഞ്ചലസില്‍! സന്തോഷം പങ്കുവെച്ച് താരം

By Prashant V R

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മുന്‍നിര നായികയായി തിളങ്ങിയ താരമാണ് മംമ്താ മോഹന്‍ദാസ്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി സിനിമകളില്‍ തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയ താരമാണ് മംമ്ത. നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

mamta

പതിനാല് ദിവസത്തെ ക്വാറന്റൈന്‍ കാലം അവസാനിച്ച് ഔദ്യോഗികമായി ലോസ് ആഞ്ചലസില്‍ എത്തിയ സന്തോഷമാണ് മംമ്ത പങ്കുവെച്ചത്. എന്റെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കും. ഔദ്യോഗികമായി ഞാന്‍ ലോസ് ആഞ്ചലസില്‍ എത്തിയെന്നാണ് അതിന്റെ അര്‍ത്ഥം. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്.

അത് പിന്നീട്, ഇപ്പോള്‍ തല്‍ക്കാലത്തേക്ക് സൂര്യ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന പ്രശാന്തമായ കാലാവസ്ഥയോടുകൂടി സൗത്ത് കാലിഫോര്‍ണിയയില്‍ തിരികെ എത്താനായതിന്റെ സന്തോഷം പങ്കുവെക്കട്ടെ. മംമ്താ മോഹന്‍ദാസ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. പുതിയ കുറിപ്പില്‍ ലോസ് ആഞ്ചലസിലേക്കുളള തന്റെ യാത്ര സാധ്യമാക്കി തന്നവരോടുളള നന്ദിയും അറിയിക്കുന്നുണ്ട് താരം.

ചികില്‍സയുടെ ഭാഗമായി ലോസ് എഞ്ചലസിലാണ് മംമ്ത ഏറെ നാളായി താമസിക്കുന്നത്. സിനിമകള്‍ക്കായി മാത്രമാണ് താരം ഇന്ത്യയിലേക്ക് എത്താറുളളത്. നേരത്തെ യുഎസില്‍ നിന്നും മാര്‍ച്ച് 17നാണ് മംമ്ത കൊച്ചിയിലെ വീട്ടിലെത്തിയത്. ദുബായില്‍ ആറ് ദിവസത്തോളം തേടല്‍ എന്ന മ്യൂസിക്ക് വീഡിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് നടി കേരളത്തിലെത്തിയത്. മമ്മൂട്ടിയുടെ ബിലാല്‍ ഷൂട്ടിംഗിന് വേണ്ടിയാണ് മംമ്ത നാട്ടിലെത്തിയത്. മാര്‍ച്ച് 21ന് ബിലാല്‍ തുടങ്ങാനിരുന്നതാണ്. എന്നാല്‍ വൈറസ് വ്യാപനം കൂടിയതോടെ ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു.

കൊറോണ പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് മുന്‍പ് മംമ്ത പറഞ്ഞിരുന്നു. സെല്‍ഫ് ഐസോലേഷനെ സാമൂഹിക പ്രതിബന്ധതയുടെ അടയാളമായിട്ടാണ് കാണേണ്ടത്. രോഗ ലക്ഷണമില്ലെങ്കില്‍ പോലും വിദേശത്തുനിന്ന് എത്തുന്നവര്‍ ഐസോലേഷനില്‍ ചിലവഴിക്കണം. കോവിഡ് എവിടെയുമെത്താം, ഒരേ മനസോടെയുളള പോരാട്ടത്തിലൂടെ മാത്രമേ നമുക്കതിനെ തോല്‍പ്പിക്കാനാവൂ എന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞിരുന്നു.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X