മംമ്ത മോഹന്‍ദാസ് വീണ്ടും തിരിച്ചെത്തുന്നു
ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെ മികച്ച തുടക്കുവുമായാണ് മംമ്ത മോഹന്‍ദാസ് വെള്ളിത്തരിയിലെത്തിയത്. സിനിമകള്‍ തിരഞ്ഞെടുത്തഭിനയിക്കാനുള്ള പരിചയക്കുറവുകൊണ്ട് തന്റെ കഴിവ് തെളിയിക്കാന്‍ മംമ്ത മോഹന്‍ദാസിന് കുറച്ച് സമയങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ആ സമയം തെളിഞ്ഞപ്പോള്‍ അഭിനയം മാത്രമല്ല പാട്ടിന്റെ മേഖലയിലും മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കാന്‍ ഈ നായികയ്ക്ക് കഴിഞ്ഞു.
പക്ഷെ അര്‍ബുദം രണ്ട് തവണ ജീവിതത്തില്‍ വില്ലനായി ഉയര്‍ന്നു. 2010ല്‍ അന്‍വര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങനിടെയാണ് മംമ്തയ്ക്ക് ആദ്യം അര്‍ബുധരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. അത് ചികിത്സച്ച് സുഖപ്പെടുത്തി തിരിച്ചുവന്ന് വീണ്ടും സിനിമയില്‍ സജീവമാകുന്നതിനിടെയാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ വീണ്ടും അര്‍ബുദം കീഴ്‌പ്പെടുത്തിയത്.

രണ്ടാമതും കാന്‍സറിനോട് പൊരുതി ജയിച്ച് മംമ്ത മോഹന്‍ദാസ് തിരിച്ചുവരുന്നു. ടു നോറ വിത്ത് ലവ് എന്ന ചിത്രത്തിലൂടെയാണ് മംമ്തയുടെ മടങ്ങിവരവ്. അനില്‍ ബാബു കൂട്ടുകെട്ടിലെ ബാബു സ്വതന്ത്രസംവിധായകനായതിന് ശേഷം ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ടു നോറ വിത്ത് ലവ്.
പ്രവാസി എഴുത്തുകാരനായ മുഹമ്മദ് വടകരയുടെ കഥയ്ക്ക് ജിഎസ് അനിലാണ് തിരക്കഥയെഴുതുന്നത്. മംമ്തയെ കൂടാതെ കനിഹ, ക്രിഷ് സത്താര്‍, ശേഖര്‍ മേനോന്‍, മിത്ര കുര്യാന്‍, തുടങ്ങയവരും അഭിനയിക്കുന്നു. ജനുവരി 20ന് കോഴിക്കോട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications











