»   » മംമ്ത മോഹന്‍ദാസ് വീണ്ടും കാന്‍സര്‍ ചികിത്സയില്‍

മംമ്ത മോഹന്‍ദാസ് വീണ്ടും കാന്‍സര്‍ ചികിത്സയില്‍

Posted By:
Subscribe to Filmibeat Malayalam
Mamta Mohandas
നടി മംമ്ത മോഹന്‍ദാസ് വീണ്ടും കാന്‍സര്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. മുമ്പ് മനക്കരുത്തുകൊണ്ട് കാന്‍സറിനെ നേരിട്ട് ജയിച്ച മമതയുടെ കഥ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അന്ന് പൂര്‍ണമായും ഭേദമായെങ്കിലും വീണ്ടും അസുഖം വന്നേയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവത്രേ.

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണത്രേ വീണ്ടും അസുഖത്തിന്റെ ലക്ഷണം കണ്ടത്. ഉടന്‍തന്നെ ചികിത്സയ്ക്കായി മംമ്ത മുംബൈയ്ക്ക് പോവുകയും ചെയ്തു. തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഹോട്കിന്‍സ് ലിംഫോമയെന്ന വിഭാഗത്തില്‍പ്പെട്ട കാന്‍സറാണ് മംമ്തയ്ക്കുള്ളത്. കീമോതെറാപ്പി ചെയ്താല്‍ രോഗം ഭേദമാകുമെന്നാണ് അറിയുന്നത്.

മുമ്പ് അന്‍വര്‍ എന്ന ചിത്രത്തിന്റെ കാലത്താണ് മമ്തയുടെ രോഗം ലോകമറിയുന്നത്. അന്ന് നീളം കുറഞ്ഞ മുടിയുമായി സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മമ്ത തന്റെ അസുഖ വിവരം പുറം ലോകത്തെ അറിയിക്കുന്നത്. താന്‍ കീമോക്ക് വിധേയയായത് കൊണ്ടാണ് മുടി മുറി്ചത് എന്ന് താരം പറഞ്ഞിരുന്നു. പിന്നീട് തന്റെ രോഗം പൂര്‍ണമായി ഭേദപ്പെട്ടു എന്ന് മമ്ത അന്ന് ട്വീറ്റ് ചെയ്തിരുന്നു.

ഇതിനു ശേഷം ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത മംമത് പിന്നീട് വിവാഹിതയാവുകയും അധികം വൈകാതെ വിവാബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചകാര്യം ആരാധകരെ അറിയിയ്ക്കുകയും ചെയ്തിരുന്നു.

English summary
Reports hints that actress Mamta Mohandas is undergoing cancer treatment againt in Mumbai.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam