»   » ഗീതാഞ്ജലിയില്‍ നായിക താനല്ല: മംമ്ത

ഗീതാഞ്ജലിയില്‍ നായിക താനല്ല: മംമ്ത

Posted By:
Subscribe to Filmibeat Malayalam

വിദ്യാ ബാലന്‍, ശോഭന, മംമ്താ മോഹന്‍ദാസ്.... ഇങ്ങനെ നീണ്ടുപോകുന്നു പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലില്‍ രണ്ടാമത്തെ നായികയായേക്കും എന്ന് പറഞ്ഞുകേള്‍ക്കുന്ന നടിമാരുടെ നിര. എന്നാല്‍ ലാല്‍ ചിത്രത്തില്‍ നായികയാവാനില്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മംമ്താ മോഹന്‍ദാസ്.

മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഗീതാഞ്ജലിയില്‍ താനായിരിക്കും നായിക എന്ന് പലഭാഗത്തുനിന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു സംഭവം ഇല്ല എന്ന് എല്ലാവരെയും അറിയിക്കുകയാണ് എന്നായിരുന്നു മംമ്തയുടെ ട്വീറ്റ്.

mamta mohandas

നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തിയാണ് ലാല്‍ ചിത്രത്തിലെ ഒരു നായിക. ചിത്രത്തില്‍ കീര്‍ത്തി അഞ്ജലിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഗീതയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ശോഭന, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരെ പരിഗണിച്ചിരുന്നത്.

സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജെന്റില്‍മാനാണ് മോഹന്‍ലാലും മംമ്തയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഒടുവിലത്തെ ചിത്രം. നേരത്തെ ബാബ കല്യാണിയിലും ഇരുവരും ജോഡികളായിരുന്നു. അതോടൊപ്പം മോഹന്‍ലാലിന്റെ പഴയകാല നായിക ശോഭന ഗീതാഞ്ജലിയില്‍ അതിഥിതാരമായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

English summary
I hear from sources that I have signed the film titled 'Geethanjali', would like to clarify to my people that I haven't - Mamta wrote in Twitter.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam