»   »  മംമ്ത മോഹന്‍ദാസ് വിവാഹമോചിതയായി

മംമ്ത മോഹന്‍ദാസ് വിവാഹമോചിതയായി

Posted By:
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പ് അകല്‍ച്ചയിലായ മംമ്ത മോഹന്‍ദാസും പ്രജിത് പദ്മനാഭനും വിവാഹമോചിതരായി. ഒട്ടേറെ താരങ്ങളുടെ വിവാഹമോചനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച എറണാകുളം കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹ മോചനം അനുവദിച്ചത്.

വിവാഹത്തിനു ശേഷമാണ് തങ്ങളുടെ ജീവിത്തിലെ പൊരുത്തക്കേടുകള്‍ തരിച്ചറിഞ്ഞതെന്നും ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും മംമ്ത നേരത്തെ പ്രതികരിച്ചിരുന്നു. 2011 നവംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. കോഴിക്കോട് കടവ് റിസോട്ടില്‍ വച്ചായിരുന്നു വിവാഹം.

 Actress Mamta Mohandas divorced

വിവാഹമോചനം ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് മംമ്ത പറഞ്ഞു. ഒരുമിച്ച് ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിവാഹമോചനം അനുവദിച്ചു തരണമെന്നും ആവശ്യപ്പെട്ട് മംമ്തയും പ്രജിത്തും സംയുക്തമായാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. തങ്ങളെ ഒന്നിപ്പിക്കാനുള്ള കുടുംബങ്ങളുടെ ശ്രമം പരാജയപ്പെട്ടതായും ഇവര്‍ വിശദീകരിക്കുന്നുണ്ട്. അതേ സമയം അന്യോന്യമുള്ള കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ഒന്നും അപേക്ഷയിലില്ലെന്നതും ശ്രദ്ധേയമാണ്.

ബഹ്‌റൈനിലെ സ്‌കൂളില്‍ ഒരുമിച്ചാണ് മംമ്തയും പ്രജിത്തും പഠിച്ചത്. ഇരുവരടെ കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പത്തിലായിരുന്നു. ദുബായിലെ ബിസ്‌നസുകാരനാണ് പ്രജിത്ത്. 11-11-11ന് വിവാഹ നിശ്ചയം നടത്തിയാണ് മംമ്തയും പ്രജിത്തും ആദ്യം വാര്‍ത്തകളില്‍ ഇടം നേടിയത്. ഡിസംബര്‍ 28ന് വിവാഹം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷത്തിനു ശേഷം 12-12-12ന് താന്‍ വിവാഹമോചനത്തിന് ശ്രമിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ട് മംമ്ത സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു.

English summary
South Indian Actress Mamta Mohandas divorced in Ernakulam Family Court.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam