»   » മംമ്ത സ്ഥലത്തില്ല; വിവാഹമോചന ഹര്‍ജി നീട്ടിവച്ചു

മംമ്ത സ്ഥലത്തില്ല; വിവാഹമോചന ഹര്‍ജി നീട്ടിവച്ചു

Posted By:
Subscribe to Filmibeat Malayalam

നടി മംമ്ത മോഹന്‍ദാസിന്റെ വിവാഹമോചന ഹര്‍ജി നീട്ടിവെച്ചു. ക്യാന്‍സര്‍ ചികിത്സയ്ക്കുവേണ്ടി നടി മുംബൈയിലായതുകൊണ്ടാണ് കോടതി ഹര്‍ജി നീട്ടിവച്ചിരിക്കുന്നത്.

ബാല്യകാലസുഹൃത്തായ പ്രജിത്ത് പത്മനാഭനുമായുള്ള മംമ്തയുടെ വിവാഹം ഏറെ ആര്‍ഭാഢത്തോടെയായിരുന്നു നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പേ മംമ്ത ഇരുവരും പിരിയാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

Mamta Mohandas

തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒന്നിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായതുകൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് മംമ്ത വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്റെ രോഗമല്ല വിവാഹമോചനത്തിന് കാരണമെന്നും സ്‌നേഹരഹിതമായ ബന്ധത്തില്‍ രണ്ടുപേര്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലന്നുമായിരുന്നു മംമ്ത പറഞ്ഞത്.

ക്യാന്‍സര്‍ രോഗത്തെ പൊരുതിത്തോല്‍പ്പിച്ചശേഷമായിരുന്നു മംമ്ത പ്രജിത്തിനെ വിവാഹം ചെയ്തത്. എന്നാല്‍ അടുത്തിടെ സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മംമ്തയ്ക്ക് വീണ്ടും രോഗബാധയുണ്ടെന്ന് കണ്ടെത്തുകയും ചികിത്സ തുടങ്ങുകയുമായിരുന്നു.

English summary
The Divorce petition filed by Mamta Mohandas has been postponed
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam