»   » ഞെട്ടലിലാണ്, സത്യം എന്താണെന്നറിയില്ല, പറഞ്ഞതല്ല പ്രസിദ്ധീകരിച്ചു വന്നത്, മംമ്ത മോഹന്‍ദാസ് !

ഞെട്ടലിലാണ്, സത്യം എന്താണെന്നറിയില്ല, പറഞ്ഞതല്ല പ്രസിദ്ധീകരിച്ചു വന്നത്, മംമ്ത മോഹന്‍ദാസ് !

By: Nihara
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട താന്‍ നടത്തിയ പ്രതികരണം വളച്ചൊടിച്ചവര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി മംമ്ത മോഹന്‍ദാസ്. നാലു ചുവരുകള്‍ക്കുള്ളില്‍ തീര്‍ക്കേണ്ട വിഷയമായിരുന്നു ഇതെന്ന് താരം പ്രതികരിച്ചിരുന്നു. വനിതാസംഘടയുമായി ബന്ധപ്പെട്ട് താനൊന്നും പ്രതികരിച്ചിട്ടില്ല. എല്ലാ സംഘടനകളേയും പിന്തുണയ്ക്കുന്നുവെന്ന് മാത്രമാണ് പറഞ്ഞതെന്നും താരം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് വിശദീകരണവുമായി താരം എത്തിയിട്ടുള്ളത്.

നിലവില്‍ അരങ്ങേറിയിട്ടുള്ള സംഭവങ്ങള്‍ സിനിമാ മേഖലയ്ക്ക് തന്നെ നാണക്കേടായി മാറിയെന്ന് മംമ്ത പറഞ്ഞിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് മംമ്ത മോഹന്‍ദാസ്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം ഇപ്പോള്‍ സിനിമാ ലോകത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണെന്നും മംമ്ത ഇത്തരത്തിലുള്ള സംഭവങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. നാലു ചുവരുകള്‍ക്കുള്ളില്‍ തീരേണ്ട വിഷയമാണ് ഇപ്പോള്‍ നാടെങ്ങും ചര്‍ച്ചയായി മാറിയിട്ടുള്ളത്. ഇത് സിനിമാ മേഖലയെ തന്നെ മോശമായി ബാധിക്കും.

Mamtha mohandas

സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും സിനിമാലോകത്തിനും തന്നെ ഒന്നടങ്കം മോശമായൊരു കാര്യമാണ് ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത്. ദിലീപിന്റെ അറസ്റ്റില്‍ പ്രേക്ഷകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും ഞെട്ടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതികരണവുമായി താരങ്ങള്‍ എത്തിയിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡിയാണ് മംമ്താ മോഹന്‍ദാസും ദിലീപും. ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. റ്റു കണ്‍ട്രീസ്, മൈ ബോസ് സിനിമകളിലെ ഹാസ്യ രംഗങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. മികച്ച കെമിസ്ട്രിയാണ് ഇവര്‍ക്കിടയില്‍ വര്‍ക്കൗട്ട് ചെയ്തിരുന്നത്.

English summary
Mamta Mohandas about Dileep's arrest.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam