മംമ്ത അഭിനയത്തോട് വിടപറയുന്നു എന്നാര് പറഞ്ഞു?
പ്രശ്‌നങ്ങളില്‍ നിന്ന് കരകയറുന്നവരെ അല്പം അസൂയയോടെ നോക്കിക്കാണുന്ന മലയാളികള്‍ ഇപ്പോഴും കുറവല്ല. മംമ്ത മോഹന്‍ദാസ് എന്ന നടി ക്യാന്‍സറിനെ അതിജീവിച്ച് വീണ്ടും തിരിച്ചവന്നപ്പോള്‍ ആര്‍ക്കോ അതത്ര പിടിച്ചില്ലെന്ന് തോന്നുന്നു. രണ്ടാമതും ക്യാന്‍സറിനെ ധൈര്യം കൊണ്ട് തോല്‍പിച്ച് തിരിച്ചത്തെിയ മംമ്തയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അത്തരത്തിലുള്ളതാണ്.
ശരീരം അനുവദിക്കാത്തതുകൊണ്ട് മംമ്ത മോഹന്‍ദാസ് തത്കാലത്തേക്ക് അഭിനയത്തോട് വിടപറയുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യാപിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞുകൊണ്ട് മംമ്ത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അഭിനയം ഏറെ ഇഷ്ടമാണ്. എന്നാല്‍ ശരീരം അനുവദിക്കാത്തതുകൊണ്ട് അഭിനയത്തോട്ട് വിട പറയേണ്ട സാഹചര്യമാണ്. ഏറെ ദുഖത്തോടെ മംമ്ത അഭിനയം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അതൊരു വ്യാജ വാര്‍ത്തയാണെന്ന് മംമ്ത ട്വിറ്ററിലൂടെ അറിയിച്ചു. തുടങ്ങാനിരിക്കുന്ന ഒരു ചാനലിന്റെ ട്രയല്‍ റണ്‍ മാത്രമായിരുന്നു അത്. ഈ ഒരൊറ്റ വാര്‍ത്ത കൊണ്ട് അവര്‍ക്കു കിട്ടേണ്ടത് കിട്ടി. ഹംഗാമ ഹോഗയ- എന്നാണ് മംമ്തയുടെ ട്വീറ്റ്
അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെങ്കിലും പിന്നണി ഗാനരംഗത്ത് താരമുണ്ടാകുമെന്നും വ്യാജവാര്‍ത്തകളില്‍ ഉണ്ടായിരുന്നു. എല്ലാത്തിനെയും പോസിറ്റീവായി എടുക്കുന്ന മംമ്ത ഇതും ഒരു തമാശയോടെ മാത്രമേ കണ്ടിട്ടുള്ളൂ.
രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച മംമ്ത ടു നോറ വിത്ത് ലവ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്. ശക്തമായ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ മംമ്തയ്ക്ക്. അനില്‍ ബാബു കൂട്ടുകെട്ടിലെ ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രീകരണം ഏറെ കുറേ പൂര്‍ത്തിയായി


Click it and Unblock the Notifications











