»   » മംമ്താ മോഹന്‍ദാസിന്‍റെ പുതിയ കൂട്ട്, ഫേസ് ബുക്കിലൂടെ ചിത്രം പങ്കുവെച്ച് താരം !!

മംമ്താ മോഹന്‍ദാസിന്‍റെ പുതിയ കൂട്ട്, ഫേസ് ബുക്കിലൂടെ ചിത്രം പങ്കുവെച്ച് താരം !!

Posted By: Nihara
Subscribe to Filmibeat Malayalam

ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെയാണ് മംമ്താ മോഹന്‍ദാസ് വെള്ളിത്തിരയിലെത്തിയത്. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്തയെ മലയാള സിനിമ സ്വീകരിക്കുകയായിരുന്നു. അഭിനയത്തിനുമപ്പുറത്ത് നല്ലൊരു ഗായിക കൂടിയാണ് താനെന്ന് ഇതിനോടകം തന്നെ മംമ്ത തെളിയിച്ചു കഴിഞ്ഞതാണ്.

കുറച്ചുകാലമായി മംമ്ത സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരത്തിന്റെ വിശേഷങ്ങളെല്ലാം കൃത്യമായി ആരാധകര്‍ അറിയുന്നുണ്ട്. രണ്ട് തവണ അര്‍ബുദത്തെ തോല്‍പ്പിച്ച ധീരനായിക കൂടിയായ മംമ്തയുടെ പുതിയ കൂട്ടിനെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. തന്റെ പുതിയ സുഹൃത്തിനെ ഫേസ് ബുക്കിലൂടെയാണ് താരം പ്രേക്ഷകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയത്.

മംമ്തയ്ക്ക് കൂട്ടായെത്തിയത്

പ്രേക്ഷകരുടെ പ്രിയ താരം മംമ്ത മോഹന്‍ദാസിന് യാത്രകളില്‍ ഇനി മുതല്‍ പുതിയ കൂട്ട്. ടെയോട്ടയുടെ ഫോര്‍ച്യൂണര്‍ കാര്‍ താരം സ്വന്തമാക്കിയിരിക്കുന്നു. ടൊയോട്ടയുടെ പ്രീമിയം എസ് യു വി ഫോര്‍ച്യൂണര്‍ മംമ്ത സ്വന്തമാക്കിയത് ടൊയോട്ടയുടെ കോഴിക്കോട് ഡീലര്‍ഷിപ്പില്‍ നിന്നാണ്.

പുതിയ വാഹനം സ്വന്തമാക്കി മംമ്താ മോഹന്‍ദാസ്

യാത്രകളിലും മറ്റും ഇനി മുതല്‍ മംമ്ത്യ്ക്ക് കൂട്ടായി എസ് യു വി ഫോര്‍ച്യൂണര്‍. ടൊയോട്ട 2009ല്‍ ഇന്ത്യയില്‍ പുറത്തിറക്കിയ ഫോര്‍ച്യൂണറിന്റെ പുതിയ മോഡലാണ് നടി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുതിയ ഫോര്‍ച്യൂണറില്‍ 2.8 ലീറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 28.66 ലക്ഷം മുതല്‍ 32.26 ലക്ഷം രൂപവരെയാണ് ഫോര്‍ച്യൂണറിന്റെ എക്‌സ്‌ഷോറൂം വില.

തിരിച്ചുവരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മംമ്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസില്‍ ചിത്രത്തില്‍ നായികയായി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പ്രചരിച്ചിരുന്നു.

പ്രമുഖര്‍ക്കൊപ്പമെല്ലാം അഭിനയിച്ചു

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം നായികയാി അഭിനയിക്കാനുള്ള ഭാഗ്യം മംമ്തയെ തേടിയെത്തിയിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്ന അഭിനേത്രിയുടെ പല സിനിമകളും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്നവയാണ്.

അഭിനേത്രിക്കുമപ്പുറത്ത് നല്ലൊരു ഗായികയാണ്

മികച്ച അഭിനേത്രി മാത്രമല്ല തന്നില്‍ നല്ലൊരു ഗായികയും ഉണ്ടെന്ന് മംമ്ത തെളിയിച്ചിട്ടുണ്ട്. വിജയ് ചിത്രത്തിലെ ഡാഡി മമ്മി സോങ്ങ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിനിമാലോകം മുഴുവനും കാത്തിരിക്കുകയാണ് മംമ്തയുടെ പാട്ടിനും അഭിനയത്തിനുമായി.

മംമ്തയുടെ ഫേസ് ബുക്ക് പോസ്റ്റ് കാണൂ

മംമ്തയുടെ ഫേസ് ബുക്ക് പോസ്റ്റ് കാണൂ

English summary
Facebook post of Mamtha Mohandas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam