»   » ഗീതാഞ്ജലിയില്‍ ലാലിനൊപ്പം മംമ്തയും

ഗീതാഞ്ജലിയില്‍ ലാലിനൊപ്പം മംമ്തയും

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ഗീതാഞ്ജലിയെക്കുറിച്ചാണ് ഇപ്പോള്‍ മലയാളചലച്ചിത്രലോകത്തെ ചര്‍ച്ചകള്‍ ഏറെയും. പ്രശസ്തമായ ഒരു കഥാപാത്ര അടര്‍ത്തിയെടുത്ത് പുതിയൊരു ചിത്രമുണ്ടാക്കുകയാണ് പ്രിയദര്‍ശനും മോഹന്‍ലാലും.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വരുന്നത് നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷ് ആണെന്നകാര്യം ഇതിനകം തന്നെ വലിയ വാര്‍ത്തയായിട്ടുണ്ട്. കീര്‍ത്തി അഞ്ജലിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കീര്‍ത്തി മാത്രമല്ല ചിത്രത്തില്‍ മറ്റൊരു നായികകൂടിയുണ്ട്, മംമ്ത മോഹന്‍ദാസ്. മംമ്തയാണ് ഗീതയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംമ്തയെയും മോഹന്‍ലാലിനെയും ഒരുമിച്ച് കണ്ട അവസാനത്തെ ചിത്രം സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജെന്റില്‍മാനിലാണ്.

ഗീതാഞ്ജലിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങിയിട്ടുണ്ട്. ജൂലൈ ഇരുപതോടെ മോഹന്‍ലാല്‍ സെറ്റിലെത്തും. ഇതിന് മുമ്പ് ശോഭന ഗീതാഞ്ജലിയില്‍ അതിഥിതാരമായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേല്‍ക്കുന്നത് ശോഭനയുടെ സാന്നിധ്യം ചിത്രത്തിലുണ്ടാകില്ലെന്നാണ്.

ഇതിന് മുമ്പ് സമാനമായ രീതിയില്‍ രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങളുടെ പേരുകള്‍കൊണ്ട് പ്രിയന്‍ ഒരു ചിത്രത്തിന് പേരിട്ടിരുന്നു. മോഹന്‍ലാല്‍-മുകേഷ്-ശ്രീനിവാസന്‍ കൂട്ടുകെട്ടുമായെത്തിയ ചന്ദ്രലേഖയായിരുന്നു ആ ചിത്രം. വലിയ പ്രദര്‍ശന വിജയം നേടിയ ചന്ദ്രലേഖയില്‍ നടി സുകന്യയായിരുന്നു ചന്ദ്രയായപ്പോള്‍ ലേഖയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പൂജ ബത്രയായിരുന്നു.

English summary
Mamta Mohadas acting as Geetha in Priyadarshan's Mohanlal starrer Geethangali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam