റിലീസിങ്ങിനൊരുങ്ങി മംമ്താ മോഹന്‍ദാസ് ചിത്രം നീലി! ആദ്യ പോസ്റ്റര്‍ പുറത്ത്! കാണൂ
മംമ്താ മോഹന്‍ദാസ് മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് നീലി. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുളള അല്‍ത്താഫ് റഹ്മാനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹൊറര്‍ ചിത്രമായാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
നടന്‍ അനൂപ് മേനോനാണ് ചിത്രത്തില്‍ മംമ്തയുടെ നായകനായി എത്തുന്നത്. റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന നീലിയുടെ ആദ്യ ഓഫീഷ്യല്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

നടി മംമ്ത മോഹന്‍ദാസാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചിത്രത്തില്‍ വ്യത്യസ്ഥമാര്‍ന്നൊരു കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. മംമ്തയ്‌ക്കൊപ്പം മിയ എന്ന കുട്ടിയും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇവരെ കൂടാതെ ബാബുരാജ്, മറിമായം ശ്രീകുമാര്‍,സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ.സുന്ദര്‍ മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ്പ്പിളള ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സാജനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ശരത് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു. ജൂലായിലാണ് മംമ്തയുടെ നീലി തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.


Click it and Unblock the Notifications











