Don't Miss!
- News
സ്കോട്ലന്ഡുകാരന് അടിച്ചത് 2095 കോടി, എല്ലാ പണവും ഒറ്റയടിക്ക് ചെലവാക്കി, അമ്പരന്ന് സുഹൃത്തുക്കള്‍
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
പ്രേക്ഷകരെ ഭയപെടുത്താന്‍ കള്ളിയങ്കാട്ട് നീലി എത്തുന്നു!ചിത്രത്തിന്റെ ടീസര്‍ പുറത്ത്!!
മംമ്താ മോഹന്‍ദാസും അനൂപ് മേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ചിത്രം നീലിയുടെ ടീസര്‍ പുറത്ത്.അല്‍ത്താഫ് റഹ്മാന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ റിയാസ് മാരാത്ത്,മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.തോര്‍ത്ത് എന്ന ഹ്രസ്വചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അല്‍ത്താഫ് റഹ്മാന്.
മികച്ച നടന് മോഹന്‍ലാല്‍, മികച്ച നടി പാർവ്വതി! ആനന്ദ് ടിവി പുരസ്കാരം പ്രേക്ഷകരിലേക്ക് എത്തുന്നു..
ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. പേടിപെടുത്തുന്ന ദൃശ്യങ്ങളാണ് ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പെടുത്തിയിരിക്കുന്നത്.മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.ദിവസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ചാഞ്ചക്കം...ചാഞ്ചക്കം എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ബോംബൈ ജയശ്രീയാണ് ഗാനം ആലപിച്ചത്.മഞ്ജു വാര്യരാണ് ഗാനം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.നടന് പൃഥ്വിരാജാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

ബാബുരാജ്, മറിമായം ശ്രീകുമാര്‍,സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.കള്ളിയങ്കാട്ട് എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.ചിത്രത്തില്‍ ഒരു സ്പീച്ച് തെറാപിസ്റ്റായിട്ടാണ് മംമ്ത എത്തുന്നത്.ആറു വയസ്സുള്ള മകളുള്ള ഒരു വിധവയാണ് മംമ്ത അവതരിപ്പിക്കുന്ന കഥാപാത്രം.ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്.ലക്ഷ്മി എന്നാണ് മംമ്തയുടെ കഥാപാത്രത്തിന്റെ പേര്.പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററുടെ വേഷത്തിലാണ് ചിത്രത്തില്‍ അനൂപ് മേനോന് എത്തുന്നത്.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ശരത്താണ് സംഗീതം നല്‍കിയിരിക്കുന്നത്.സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ സുന്ദര്‍ മേനോന് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.പൃഥ്വിരാജ് നായകനായി എത്തിയ എസ്രയ്ക്കു ശേഷം ഹൊറര്‍ പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രമാണ് നീലി.ആസ്ത് 10ന് ചിത്രം തിയറ്ററുകളില്‍ എത്തും.
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!