Mamta Mohandas: സ്പീച്ച്‌ തെറാപ്പിസ്റ്റായി മംമ്ത ഒപ്പം അനൂപ് മേനോനും, നീലിയിലെ ആ രഹസ്യം പരസ്യമായി!

മെലിഞ്ഞ് നീണ്ട് അസുഖക്കാരിയായ പെണ്‍കുട്ടിയായാണ് മംമ്ത മോഹന്‍ദാസ് വെള്ളിത്തിരയില്‍ എത്തിയത്. ആദ്യ സിനിമയ്ക്ക് ശേഷം മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ഈ താരത്തിനെ തേടിയെത്തിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ ഈ നായികയ്ക്ക് കഴിഞ്ഞിരുന്നു. ദിലീപിന്റെ ഭാഗ്യനായികമാരിലൊരാള്‍ കൂടിയായ മംമ്തയ്ക്ക് അന്യഭാഷയിലെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ഫഹദ് ഫാസില്‍ നായകനായെത്തിയ കാര്‍ബണിലായിരുന്നു താരം അടുത്തിടെ അഭിനയിച്ചത്. സമീറ എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമായ നീലിയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. അനൂപ് മേനോന്‍, ബാബുരാജ്, സിനില്‍ സൈനുദ്ധീന്‍, ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നീലിയിലെ മംമ്തയുടെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ തന്നെയാണ് വ്യക്തമാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ജോഷി, കമല്‍, മധുപാല്‍ തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ആദ്യ സിനിമയൊരുക്കാന്‍ അല്‍ത്താഫ് തീരുമാനിച്ചത്.

Mamta

പൂര്‍ണ്ണമായും ഹൊറര്‍ ചിത്രമായൊരുക്കുന്ന നീലിയില്‍ സ്പീച്ച് തെറാപ്പിസ്റ്റായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ആറ് വയസ്സുകാരിയുടെ അമ്മയും വിധവയുമായ കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. താരത്തിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. സപ്തമശ്രീയുടെ തിരക്കഥയൊരുക്കിയ മുനീര്‍ മുഹമ്മദും റിയാസ് മാരത്തും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X