മംമ്താ മോദിയെന്നാണ് സുഹൃത്തുക്കള്‍ വിളിക്കാറുളളത്, കാരണം പറഞ്ഞ് നടി
നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് മംമ്താ മോഹന്‍ദാസ്. മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ അരങ്ങേറിയ താരം തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സജീവമായിരുന്നു താരം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മംമ്ത അഭിനയിച്ചു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് നടി ഇന്‍ഡസ്ട്രിയില്‍ സജീവമായത്.
Recommended Video

അഭിനയത്തിന് പുറമെ പിന്നണി ഗായികയായും മംമ്താ മോഹന്‍ദാസ് എത്തി. അടുത്തിടെയാണ് നിര്‍മ്മാണ രംഗത്തേക്കും നടി ചുവടുവെച്ചത്. അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സുഹൃത്തുകള്‍ നല്‍കിയ ഇരട്ടേപ്പര് മംമ്ത വെളിപ്പെടുത്തിയിരുന്നു. മംമ്താ മോദി എന്നാണ് തന്നെ സുഹൃത്തുക്കള്‍ വിളിക്കാറുളളതെന്ന് നടി പറയുന്നു. പല സുഹൃത്തുക്കളും എന്നെ ഇപ്പോള്‍ മംമ്താ മോഹന്‍ദാസ് എന്നല്ല മംമ്താ മോദി എന്നാണ് വിളിക്കുന്നത്.
എന്റെ ജീവിതത്തില്‍ സംഭവിച്ച മറ്റെല്ലാം പോലെ ഈ യാത്രയും സാഹചര്യം ആവശ്യപ്പെട്ടു തുടങ്ങിയതാണ്. ഒരു ഘട്ടത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയപ്പോള്‍ ലോസാഞ്ചലസില്‍ ജീവിതം പൂര്‍ണമായും അടിയറവ് വെക്കേണ്ടി വന്നു. അങ്ങനെ 2015 സമ്മര്‍ മുതല്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇന്ത്യ, കാനഡ, ദുബായ് എന്നിങ്ങനെ യാത്ര ചെയ്യുകയാണ്. മംമ്താ പറയുന്നു. കേരളത്തില്‍നിന്ന് എറ്റവും കൂടുതല്‍ തവണ അമേരിക്കയിലേക്ക് പോയി വരുന്ന ആള്‍ മംമ്താ ആണോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.
യാത്രകളാണ് ഇത്തരമൊരു പേരിന് ഇടയാക്കിയതെന്ന് നടി പറയുന്നു. നിലവിലേതിനേക്കാള്‍ കുറഞ്ഞ ഇടവേളകളിലായിരുന്നു ആദ്യ കാലത്തെ യാത്രകള്‍. അപ്പോഴൊക്കെ ഒരുപാട് സിനിമകള്‍ വേണ്ടെന്നുവെക്കേണ്ടി വന്നെന്നും മംമ്ത പറഞ്ഞു. പിന്നീട് സിനിമകള്‍ കുറച്ച് ഞാന്‍ അവധിക്കാലങ്ങളുടെ എണ്ണം കൂട്ടി. ഇത്തരത്തിലുള്ള വലിയ ഇടവേളകള്‍ ജോലിയെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതിനേക്കുറിച്ച് ഞാന്‍ പലരോടും അന്ന് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഈ കൊറോണക്കാലത്താണ് അവധികളെടുത്ത് ഊര്‍ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പലരും മനസ്സിലാക്കിയത്, അഭിമുഖത്തില്‍ മംമ്ത പറഞ്ഞു.


Click it and Unblock the Notifications