മെഗാസ്റ്റാറിന്റെ ബിലാല്‍ മാര്‍ച്ചില്‍ തുടങ്ങുമെന്ന് മംമ്ത മോഹന്‍ദാസ്! ആരാധകര്‍ ആവേശത്തില്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. മമ്മൂക്കയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ വീണ്ടുമെത്തുമെന്ന കാര്യം സംവിധായകന്‍ അമല്‍ നീരദ് തന്നെയായിരുന്നു അറിയിച്ചിരുന്നത്.ബിലാലിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതലാണ് എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. 2007ലാണ് ആദ്യ ഭാഗമായ ബിഗ്ബി പുറത്തിറങ്ങിയത്.

തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമ പിന്നീടാണ് ആരാധകരുടെ ഇഷ്ടചിത്രമായി മാറിയത്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഇത്തവണയും വമ്പന്‍ താരനിര തന്നെയാണ് മമ്മൂട്ടി ചിത്രത്തില്‍ അണിനിരക്കുന്നത്. നിലവില്‍ ബിലാലിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ ചിത്രത്തെ

ഇതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സിനിമ പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോവുന്നത്. മാര്‍ച്ചില്‍ ബിലാലിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നടി മംമ്താ മോഹന്‍ദാസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫോറന്‍സിക്ക് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് നടി ഇക്കാര്യം പറഞ്ഞത്.

ബിലാലിനെക്കുറിച്ച്

ബിലാലിനെക്കുറിച്ച് താന്‍ ഏറെ ആവേശഭരിതായാണെന്നും ചടങ്ങില്‍ നടി പറഞ്ഞു. ബിഗ്ബിയില്‍ ബാലയുടെ ജോഡിയായിട്ടാണ് മംമ്ത അഭിനയിച്ചത്. റിമി എന്നായിരുന്നു ചിത്രത്തില്‍ നടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ബിലാലില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ബിലാലില്‍

ബിലാലില്‍ മമ്മൂട്ടിയുടെ വില്ലനായി ഫഹദ് എത്തുമെന്നായിരുന്നു മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നത്. ആദ്യ ഭാഗത്തിന് സംഗീതമൊരുക്കിയ ഗോപി സുന്ദര്‍ തന്നെയാണ് ഇത്തവണയും പാട്ടുകള്‍ ഒരുക്കുന്നത്. ബിഗ്ബിക്ക് ശേഷം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് മമ്മൂട്ടിയും സംവിധായകന്‍ അമല്‍ നീരദും ഒന്നിക്കുന്നത്. ബിഗ്ബിക്ക് പിന്നാലെയാണ് സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, സിഐഎ, വരത്തന്‍ എന്നീ ചിത്രങ്ങള്‍ അമല്‍ നീരദ് സംവിധാനം ചെയ്തത്.

മാര്‍ച്ചില്‍ തുടങ്ങി

മാര്‍ച്ചില്‍ തുടങ്ങി പൂജാ റിലീസായി ബിലാല്‍ തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമമെന്നും അറിയുന്നു. വരത്തന് വേണ്ടി തിരക്കഥയെഴുതിയ സുഹാസ് ഷറഫാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി കഥയെഴുതുന്നത്. ഉണ്ണി ആറുമായി ചേര്‍ന്നാണ് ഇവര്‍ തിരക്കഥയൊരുക്കുന്നത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ലിറ്റില്‍ സ്വയമ്പാണ് ബിലാലിനു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മധുരരാജയുടെ രണ്ടാം വരവ് ഗംഭീരമായതോടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ വരവിനായും ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

More from Filmibeat

Read more about: mammootty mamta mohandas bilal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X